അവർ ക്രിസ്റ്റ്യാനോക്ക് മനപ്പൂർവ്വം പാസ് നൽകാതിരിക്കുകയാണ്: പോർച്ചുഗീസ് താരങ്ങൾക്കെതിരെ വിമർശനവുമായി മുൻ താരം!
യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷമാണ് പോർച്ചുഗൽ തിരിച്ചടിച്ചത്. പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു മികവ് പുറത്തെടുക്കാൻ പോർച്ചുഗലിന് മത്സരത്തിൽ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അദ്ദേഹം ഓഫ്സൈഡിൽ കുരുങ്ങുകയും ചെയ്തിരുന്നു. ഏതായാലും ഇംഗ്ലീഷ് താരമായിരുന്ന സ്റ്റുവർട്ട് പിയേഴ്സ് ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതായത് പോർച്ചുഗീസ് താരങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിശ്വസിക്കുന്നില്ലെന്നും അവർ മനപ്പൂർവ്വം അദ്ദേഹത്തിന് പാസ് നൽകാതിരിക്കുകയാണ് ചെയ്യുന്നത് എന്നുമാണ് പിയെഴ്സ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഒരുപക്ഷേ വിഡ്ഢിത്തമായി തോന്നിയേക്കാം.പക്ഷേ അവർ റൊണാൾഡോയെ വിശ്വസിക്കുന്നില്ല.അതുകൊണ്ടുതന്നെയാണ് പന്ത് അദ്ദേഹത്തിലേക്ക് എത്തിക്കാൻ അവർക്ക് മടി.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പാസ്സ് നൽകാൻ പറ്റിയ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും അവർ അതിന് മടിക്കുകയായിരുന്നു. അതിൽ ഒരു താരം ബെർണാഡോ സിൽവയാണ്. അദ്ദേഹം റൊണാൾഡോക്ക് പാസ്സ് നൽകാൻ വിമുഖത കാണിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും വിചിത്രമായി തോന്നുന്നു “ഇതാണ് മുൻ ഇംഗ്ലീഷ് താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ പോർച്ചുഗലിനോ റൊണാൾഡോക്കോ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.ഇനി അടുത്ത മത്സരത്തിൽ തുർക്കിയാണ് അവരുടെ എതിരാളികൾ. വരുന്ന ജൂൺ 22 ആം തീയതി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.കടുത്ത വെല്ലുവിളിയായിരിക്കും തുർക്കിയിൽ നിന്നും പോർച്ചുഗലിനെ ഏൽക്കേണ്ടി വരിക.