അവർ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ: പോർച്ചുഗീസ് പരിശീലകൻ !
ഇന്ന് യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്കിറങ്ങുന്നുണ്ട്. ചെക്ക് റിപ്പബ്ലിക്കാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് ചെക്ക് റിപ്പബ്ലിക്കിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ പോർച്ചുഗലിന്റെ പരിശീലകനായ ഫെർണാണ്ടോ സാൻഡോസ് എതിരാളികളായ ചെക്ക് റിപ്പബ്ലിക്കിനെ പ്രശംസിച്ചിട്ടുണ്ട്. എപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ള ടീമാണ് ചെക്ക് റിപ്പബ്ലിക്കെന്നും തങ്ങൾക്ക് മുൻകാല അനുഭവങ്ങൾ ഉണ്ടെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സാന്റോസിന്റെ വാക്കുകളെ പോർച്ചുഗല്ലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Fome de golos e 👀 postos no 𝗗𝗶𝗮 𝗱𝗲 𝗝𝗼𝗴𝗼. ☝️🇵🇹 #VesteABandeira
— Portugal (@selecaoportugal) September 23, 2022
𝗠𝗮𝘁𝗰𝗵𝗱𝗮𝘆, we're coming for you. ☝️🇵🇹 #WearTheFlag pic.twitter.com/whel3rW7d8
” ഒരുപാട് ക്വാളിറ്റി താരങ്ങൾ ഉള്ള ടീമാണ് ചെക്ക് റിപ്പബ്ലിക്. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് കൃത്യമായി അറിയുന്ന ടീമാണ് അവർ. അതുകൊണ്ടുതന്നെ അവർ എപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.പോർച്ചുഗലിൽ വെച്ച് ഞങ്ങൾ കളിച്ച മത്സരത്തിൽ ഞങ്ങൾക്ക് അനുഭവമുണ്ട്.മാത്രമല്ല ഇത്തരത്തിലുള്ള മൂന്നോ നാലോ അഞ്ചോ അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.അത് തന്നെയാണ് ഞാൻ അവരിൽ നിന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.പക്ഷേ വിജയിക്കാൻ വേണ്ടി ഞങ്ങൾ കളിക്കേണ്ടതുണ്ട്, ഞങ്ങളുടെ കഴിവ് ഞങ്ങൾ പുറത്തെടുക്കേണ്ടതുമുണ്ട് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ ഉള്ളത്. 7 പോയിന്റാണ് പോർച്ചുഗല്ലിന്റെ സമ്പാദ്യം. 8 പോയിന്റുള്ള സ്പെയിനാണ് ഒന്നാം സ്ഥാനത്ത്.