അവർ അർജന്റീനക്ക് വേൾഡ് കപ്പ് നൽകാൻ പോവുകയാണെന്ന് തോന്നുന്നു: ആഞ്ഞടിച്ച് ബ്രൂണോ ഫെർണാണ്ടസും
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിന് പരാജയപ്പെടുത്താൻ മൊറോക്കോക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ ഈ വിജയം കൈവരിച്ചിട്ടുള്ളത്.ഇതോടെ പോർച്ചുഗൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ഈയൊരു മത്സരം നിയന്ത്രിച്ചിരുന്നത് അർജന്റീനക്കാരനായ റഫറിയായ ഫക്കുണ്ടോ ടെല്ലോയാണ്. എന്നാൽ മത്സരശേഷം വലിയ വിമർശനങ്ങളാണ് പോർച്ചുഗലിന്റെ മധ്യനിരതാരമായ പെപെ ഉയർത്തിയിട്ടുള്ളത്. വേൾഡ് കപ്പ് കിരീടം ഇനി അവർ അർജന്റീനക്ക് നൽകുമോ എന്നുള്ള കാര്യം തനിക്കറിയില്ല എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. അതായത് അർജന്റീനക്കൊപ്പമാണ് അധികൃതർ നിലകൊള്ളുന്നത് എന്നാണ് ബ്രൂണോയുടെ ആരോപണം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Bruno Fernandes also aired his grievances against referee Facundo Tello 🗣#MAR | #POR | #FIFAWorldCup pic.twitter.com/QulG7PuJlf
— The Athletic | Football (@TheAthleticFC) December 10, 2022
” ഇനിയിപ്പോ ആ കിരീടം അങ്ങ് അവർ അർജന്റീനക്ക് നൽകുമോ എന്നുള്ള കാര്യം എനിക്കറിയില്ല. എന്തൊക്കെയായാലും ഞാൻ അത് വിഷയമാക്കുന്നില്ല.തീർച്ചയായും ഞാൻ എന്താണ് ചിന്തിക്കുന്നത് അത് ഞാൻ പറയുക. ഈയൊരു വേൾഡ് കപ്പിൽ ഇപ്പോഴും അവശേഷിക്കുന്ന രാജ്യത്തിലെ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചു എന്നുള്ളത് വിചിത്രമായ കാര്യമാണ്. തീർച്ചയായും കളത്തിൽ അവർ ഞങ്ങൾക്കെതിരെയാണ് നിലകൊണ്ടിട്ടുള്ളത് ” ഇതാണ് ബ്രൂണോയുടെ ആരോപണം.
നേരത്തെ മറ്റൊരു പോർച്ചുഗീസ് താരമായ പെപെയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ആ കിരീടം അർജന്റീനക്ക് നൽകിയേക്കൂ എന്നാണ് പെപെ പറഞ്ഞിട്ടുള്ളത്.