അവൻ ഡാൻസ് കളിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവും:വിനിയെ പരിഹസിച്ച് ലപോർട്ട
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സ്പെയിനും ബ്രസീലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയത്. ബ്രസീലിനുവേണ്ടി റോഡ്രിഗോ,എൻഡ്രിക്ക്,പക്കേറ്റ എന്നിവർ ഗോളുകൾ നേടിയപ്പോൾ സ്പെയിനിന് വേണ്ടി റോഡ്രി ഇരട്ട ഗോളുകൾ നേടുകയും ഒൽമോ ഒരു ഗോൾ നേടുകയുമായിരുന്നു. വളരെ ആവേശകരമായ ഒരു മത്സരം തന്നെയാണ് നടന്നിട്ടുള്ളത്. മത്സരത്തിൽ സ്പെയിനിന് രണ്ട് പെനാൽറ്റിയും ബ്രസീലിന് ഒരു പെനാൽറ്റിയും ലഭിക്കുകയായിരുന്നു.
മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിന് വേണ്ടി കളിച്ചിരുന്നു.എന്നാൽ മത്സരത്തിനിടെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വളരെ മോശം പെരുമാറ്റം ഉണ്ടായിരുന്നു. അതായത് സ്പാനിഷ് താരമായ അയ്മറിക്ക് ലപോർട്ടയെ വിനീഷ്യസ് പുറകിൽ നിന്ന് വന്നുകൊണ്ട് തള്ളുകയായിരുന്നു. അതേത്തുടർന്ന് രണ്ട് ടീമിലേയും താരങ്ങൾ തമ്മിൽ ഉന്തും തള്ളും നടന്നു. ഇതിന്റെ വീഡിയോ ട്വിറ്ററിൽ വളരെയധികം വൈറലാണ്.വിനീഷ്യസിന് ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
Quizá quería bailar..? 🕺🏻🤷🏻♂️😂 https://t.co/2zSbkjOpNi
— Aymeric Laporte (@Laporte) March 26, 2024
പലപ്പോഴും എതിർത്താരങ്ങളോട് മോശമായി പെരുമാറുന്ന ഒരു വ്യക്തി കൂടിയാണ് വിനീഷ്യസ് ജൂനിയർ. ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ തനിക്ക് ലഭിക്കുന്ന വംശീയമായ അധിക്ഷേപങ്ങൾക്കെതിരെ വിനീഷ്യസ് പ്രതികരിച്ചിരുന്നു.മാത്രമല്ല വികാരഭരിതനായി കൊണ്ട് കരയുകയും ചെയ്തിരുന്നു.ഫുട്ബോൾ കളിക്കാൻ മാത്രമാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു വിനി പറഞ്ഞിരുന്നത്.എന്നാൽ അദ്ദേഹത്തിന്റെ ഈ സ്റ്റേറ്റ്മെന്റ് ലപോർട്ടയെ തള്ളുന്ന വീഡിയോ ക്യാപ്ഷനായി കൊണ്ട് ഒരു വ്യക്തി നൽകുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
സ്പാനിഷ് താരമായ ലപോർട്ട അത് ഷെയർ ചെയ്തിട്ടുണ്ട്. ചിലപ്പോൾ അവന് ഡാൻസ് കളിക്കണം എന്ന ആഗ്രഹമുണ്ടാകും എന്നാണ് ലപോർട്ട വിനീഷ്യസിനെ പരിഹസിച്ചുകൊണ്ട് ക്യാപ്ഷനായി കൊണ്ട് എഴുതിയിട്ടുള്ളത്.നേരത്തെ വിനീഷ്യസ് ലാലിഗയിൽ ഡാൻസ് കളിച്ച സെലിബ്രേറ്റ് ചെയ്തതിനെ തുടർന്ന് വിവാദങ്ങൾ ഉണ്ടായിരുന്നു.അത് ഓർമ്മിപ്പിക്കുകയാണ് ഈ സ്പാനിഷ് താരം ചെയ്തത്. ഏതായാലും രണ്ടുപേർക്കും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.