അവസാനിക്കാതെ പരിക്ക് ശാപം, മറ്റൊരു സൂപ്പർതാരത്തിന് കൂടി വേൾഡ് കപ്പ് നഷ്ടമാകും!
ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന എല്ലാ ടീമുകൾക്കും ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത് തങ്ങളുടെ സൂപ്പർതാരങ്ങളുടെ പരിക്കുകളാണ്. തുടർച്ചയായി മത്സരങ്ങൾ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കേണ്ടി വരുന്നതിനാൽ പല താരങ്ങൾക്കും ഇപ്പോൾ പരിക്കേൽക്കുന്നുണ്ട്.പോൾ പോഗ്ബ,എങ്കോളോ കാന്റെ,ഡിയോഗോ ജോട്ട,ടിമോ വെർണർ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്.ഇവർക്കൊക്കെ വേൾഡ് കപ്പ് നഷ്ടമാവും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.
ഇപ്പോഴിതാ മറ്റൊരു സൂപ്പർ താരവും ഖത്തർ വേൾഡ് കപ്പിന് ഉണ്ടാവില്ല.ചെൽസിയുടെ ഇംഗ്ലീഷ് സൂപ്പർതാരമായ ബെൻ ചിൽവെല്ലിനാണ് വേൾഡ് കപ്പ് നഷ്ടമാവുക.ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി പിടിപെട്ടത്. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ളതും ചെൽസി തന്നെ അറിയിക്കുകയായിരുന്നു.
Chelsea confirm Ben Chilwell will miss the World Cup 💔 pic.twitter.com/TSxfixJi0l
— GOAL (@goal) November 5, 2022
തന്റെ പരിക്കിനെ കുറിച്ച് ചില കാര്യങ്ങൾ ചിൽവൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” വേൾഡ് കപ്പിൽ പങ്കെടുക്കുക എന്നുള്ളത് എന്റെ ഒരു സ്വപ്നമായിരുന്നു.അതിനുവേണ്ടി ഞാൻ നന്നായി ഹാർഡ് വർക്ക് ചെയ്തിരുന്നു.പക്ഷേ നിർഭാഗ്യവശാൽ ഇനി എനിക്ക് അതിന് സാധിക്കില്ല. ഇനി ചെൽസിയുടെ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി എത്രയും പെട്ടെന്ന് തിരിച്ചെത്താനുള്ള ശ്രമങ്ങൾ ഞാൻ നടത്തും ” ഇതാണ് ചിൽവൽ പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ അഭാവം വേൾഡ് കപ്പിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായിരിക്കും. മാത്രമല്ല റീസ് ജെയിംസിന്റെ കാര്യത്തിലും ഇപ്പോൾ വലിയ ആശങ്കകൾ ഉണ്ട്. കൂടാതെ കെയ്ൽ വാൾക്കർ,കാൽവിൻ ഫിലിപ്സ് എന്നിവരുടെ കാര്യത്തിലും ചെറിയ ആശങ്കകൾ ഉണ്ട്.