അവനോട് മിണ്ടിയിട്ടില്ല,എന്തിനാണ് അവന് രണ്ടാമതൊരു വേൾഡ് കപ്പ്: എംബപ്പേയെ കുറിച്ച് ഡി മരിയ പറയുന്നു!

വേൾഡ് കപ്പ് ഫൈനൽ അവസാനിച്ചിട്ട് ഒരു മാസത്തിലേറെ പിന്നിട്ടുവെങ്കിലും ഇപ്പോഴും അതേക്കുറിച്ചുള്ള സംസാരങ്ങൾക്ക് അവസാനമായിട്ടില്ല.ആ മത്സരത്തിൽ ഫ്രാൻസിന് വേണ്ടി ഹാട്രിക്ക് നേടാൻ എംബപ്പേക്ക് സാധിച്ചിരുന്നു. അതേസമയം എംബപ്പേയുടെ മുൻ സഹതാരമായിരുന്ന എയ്ഞ്ചൽ ഡി മരിയ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ എംബപ്പേയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഫൈനലിൽ എംബപ്പേയോട് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.ഒരു വേൾഡ് കപ്പ് നേടിയ എംബപ്പേക്ക് എന്തിനാണ് രണ്ടാമതൊരു വേൾഡ് കപ്പ് എന്നും തമാശ രൂപേണ ഡി മരിയ ചോദിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എംബപ്പേയോട് ഞാൻ ഒന്നും തന്നെ സംസാരിച്ചിട്ടില്ല.കളത്തിനകത്ത് ഞാനൊന്ന് അഭിവാദ്യം ചെയ്തിരുന്നു. ഒരു തവണ വേൾഡ് കപ്പ് നേടിയ വ്യക്തിയാണല്ലോ അദ്ദേഹം.പിന്നെന്തിനാണ് രണ്ടാമതൊരു വേൾഡ് കപ്പ്.എംബപ്പേ ലയണൽ മെസ്സിയെയും അഭിവാദ്യം ചെയ്തിരുന്നു.അതവിടെ തീർന്നു.പിന്നീട് സ്വന്തം രാജ്യത്തിനുവേണ്ടി പോരാടുകയാണ് ചെയ്യുക.എനിക്ക് വേണമെങ്കിൽ ഷേക്ക് ഹാൻഡ് നൽകിക്കൊണ്ട് അഭിനന്ദനങ്ങൾ പറയാം.അതിനുമപ്പുറം ഒന്നുമില്ല, അത് അവിടെ തീർന്നു ” ഡി മരിയ പറഞ്ഞു.

എംബപ്പേയുമായി വലിയ ആത്മബന്ധം ഒന്നും താൻ വച്ച് പുലർത്തുന്നില്ല എന്നുള്ളത് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.നേരത്തെ പിഎസ്ജിയിൽ രണ്ടുപേരും ഒരുമിച്ച് കളിച്ചിരുന്നു. നിലവിൽ ഡി മരിയ യുവന്റസിന്റെ താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!