അലസരാവില്ല, അർജന്റീനയെ പരാജയപ്പെടുത്തണം : ഡാനിലോ
ഒരിക്കൽ കൂടി ഫുട്ബോൾ ലോകം അർജന്റീന-ബ്രസീൽ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വരുന്ന ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ചിരവൈരികളായ അർജന്റീനയും ബ്രസീലും കൊമ്പു കോർക്കുക. അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം അവർ വേൾഡ് കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. എന്നാൽ യോഗ്യത ലഭിച്ചു എന്നു കരുതി തങ്ങൾ അലസരാവില്ലെന്നും അടുത്ത മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തലാണ് തങ്ങളുടെ ലക്ഷ്യമെന്നുമറിയിച്ചിരിക്കുകയാണിപ്പോൾ ബ്രസീലിയൻ താരമായ ഡാനിലോ. അദ്ദേഹത്തിന്റെ വാക്കുകൾ tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 Danilo palpitó el clásico entre Brasil y la #SelecciónArgentina 🇦🇷🆚🇧🇷
— TyC Sports (@TyCSports) November 14, 2021
El lateral brasileño aseguró que haber conseguido la clasificación al Mundial de #Qatar2022 "no los relaja" y que buscarán seguir mejorando el rendimiento. https://t.co/XpE5pvGH9X
” വേൾഡ് കപ്പ് യോഗ്യത ലഭിച്ചത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഇതിൽ പോസിറ്റീവും നെഗറ്റീവുമുണ്ട്.ഇനിയുള്ള മത്സരങ്ങൾ സമ്മർദ്ദമില്ലാതെ കളിക്കാം എന്നുള്ളത് പോസിറ്റീവായ കാര്യമാണ്. എന്നാൽ ആശ്വസിച്ചു കൊണ്ട് അലസത കാണിച്ചാൽ അത് നെഗറ്റീവ് ആണ്.ഇത് അതിനുള്ള സമയമല്ല, ഓരോ മത്സരം കൂടുംതോറും ടീം ഇമ്പ്രൂവ് ആവാനുള്ള ശ്രമമാണ് നടത്തുക.ബ്രസീൽ-അർജന്റീന മത്സരം എപ്പോഴും മികച്ചതായിരിക്കും.ഒരു വേൾഡ് ക്ലാസ്സിക്കിന്റെ എല്ലാ ചേരുവകളും ഈ മത്സരത്തിനുണ്ടാവും.ഒരുപാട് മികച്ച താരങ്ങൾ ഈ മത്സരത്തിൽ കളിക്കുന്നുണ്ട്. എല്ലാവരും വിജയത്തെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക.ത് വ്യത്യസ്തമായ ഒരു മത്സരമായിരിക്കും. അത്കൊണ്ട് തന്നെ സങ്കീർണമായ മത്സരത്തിനാണ് ഞങ്ങൾ തയ്യാറാവുന്നത്. ഞങ്ങളുടെ ലക്ഷ്യം അർജന്റീന പരാജയപ്പെടുത്തിൽ തന്നെയാണ്.അതേസമയം അവരുടെ ലക്ഷ്യം ഞങ്ങളെ പരാജയപ്പെടുത്തലുമാവും ” ഡാനിലോ പറഞ്ഞു.
കഴിഞ്ഞ അർജന്റീന-ബ്രസീൽ മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അതിന് മുമ്പ് ബ്രസീലിനെ തോൽപ്പിച്ചായിരുന്നു അർജന്റീന കോപ്പ കിരീടം ചൂടിയിരുന്നത്.