അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ നിൽക്കരുത് : എംബപ്പേക്ക് മറുപടിയുമായി എമിലിയാനോ മാർട്ടിനസ്
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് മുഖാമുഖം വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം അരങ്ങേറുക.തുല്യ ശക്തികളായ രണ്ട് ടീമുകൾ ഏറ്റുമുട്ടുന്നതിനാൽ വിജയം തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്.
ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അർജന്റീനക്ക് വേണ്ടി പങ്കെടുത്തിരുന്നത് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസായിരുന്നു. നേരത്തെ ലാറ്റിനമേരിക്കയിലെ ഫുട്ബോളിനേക്കാൾ മികച്ച നിലവാരം ഉള്ളത് യൂറോപ്പിലെ ഫുട്ബോളിനാണ് എന്നുള്ള പ്രസ്താവന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേ നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണം ഇപ്പോൾ എമി മാർട്ടിനസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Emiliano Martínez speaks at press conference before World Cup final. https://t.co/rbIbcnlBDP pic.twitter.com/Mx0O8xK9p8
— Roy Nemer (@RoyNemer) December 17, 2022
” അവർ ഇതേക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ അവർക്ക് സൗത്ത് അമേരിക്കയെ കുറിച്ച് ഒന്നുമറിയില്ല.അറിയാത്ത കാര്യങ്ങൾ കുറിച്ച് പിന്നെ എന്തിനാണ് അവർ സംസാരിക്കാൻ പോകുന്നത്. ഞങ്ങൾ ഒരു വേൾഡ് ക്ലാസ് ടീമാണ് എന്നുള്ളത് ഫ്രാൻസിന് അറിയാം. തീർച്ചയായും അവർ ഞങ്ങൾക്ക് ബഹുമാനം നൽകേണ്ടതുണ്ട് ” ഇതാണ് എമി മാർട്ടിനസ് എംബപ്പേയുടെ പ്രസ്താവനയോടുള്ള പ്രതികരണമായി കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്.
ഏതായാലും എംബപ്പേയും എമി മാർട്ടിനസും ഇന്ന് മുഖാമുഖം വരികയാണ്. എമിയെ മറികടക്കാൻ എംബപ്പേക്ക് കഴിയുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.