അപ്പീൽ ഫലം കണ്ടു, അർജന്റീനയുടെ ശിക്ഷ ചുരുക്കി ഫിഫ!

നേരത്തെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന സ്വന്തം മൈതാനത്ത് വച്ചുകൊണ്ട് ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ അതിനു ശേഷം സ്വന്തം മൈതാനത്ത് വെച്ച് നടന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടിരുന്നു.കൂടാതെ ബ്രസീലിനെ അവരുടെ മൈതാനമായ മാരക്കാനയിൽ പോയി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്താനും അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ ഈ മൂന്നു മത്സരങ്ങളിലും അർജന്റീനയുമായി ബന്ധപ്പെട്ടു കൊണ്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അതായത് ആദ്യം പ്രതിപാദിച്ച രണ്ടു മത്സരങ്ങൾ അർജന്റീനയുടെ മൈതാനമായ മോണുമെന്റൽ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. ഈ രണ്ടു മത്സരങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മത്സരം തുടങ്ങാൻ താമസിക്കുക,ആരാധകർ കളിക്കളം കയ്യേറുക, വിവേചനപരമായ ചാന്റുകൾ ആരാധകർ മുഴക്കുക എന്നിവയൊക്കെയായിരുന്നു പ്രശ്നങ്ങൾ. കൂടാതെ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ അർജന്റൈൻ ആരാധകരും ബ്രസീൽ ആരാധകരും ഏറ്റുമുട്ടിയിരുന്നു. ഇതും ഒരു പ്രശ്നമായി കൊണ്ടാണ് ഫിഫ പരിഗണിച്ചിട്ടുള്ളത്.

അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അർജന്റീനക്ക് ശിക്ഷാ വിധിച്ചിരുന്നു.70000 സ്വിസ് ഫ്രാൻസായിരുന്നു പിഴയായി കൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അടയ്ക്കേണ്ടി വന്നിരുന്നത്. മാത്രമല്ല അർജന്റീനയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ 50% ആരാധകരെ മാത്രമേ പ്രവേശിക്കാൻ പാടൊള്ളൂ എന്ന് ഫിഫ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അർജന്റീന ഒരു അപ്പീൽ നൽകിയിരുന്നു.

ആ അപ്പീൽ ഇപ്പോൾ ഫലം കണ്ടിട്ടുണ്ട്. 50% എന്നുള്ളത് 25% ആയി വെട്ടിക്കുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചിലിക്കെതിരെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ 75% വും ആരാധകരെ പ്രവേശിപ്പിക്കാൻ ഇവർക്ക് സാധിക്കും. ഏകദേശം 60,000 ത്തോളം ആരാധകർ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിഫയുടെ അച്ചടക്ക കമ്മിറ്റി തന്നെയാണ് ഈ ശിക്ഷയിൽ ഇളവ് വരുത്തിയിട്ടുള്ളത്.വരുന്ന സെപ്റ്റംബർ ആറാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *