അപരാജിതരായി അർജന്റീന, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം!

ഇന്ന് പുലർച്ചെ കോപ്പയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാഗ്വയെ കീഴടക്കിയത്. ഇതോടെ 16 മത്സരങ്ങളിൽ അർജന്റീന തോൽവി അറിയാതെ കുതിക്കുകയാണ്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പപ്പു ഗോമസ് നേടിയ ഗോളാണ് അർജന്റീനക്ക് ജയം നേടികൊടുത്തത്. ഈ ഗോളിന് വഴിയൊരുക്കിയത് എയ്ഞ്ചൽ ഡി മരിയയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഡിഫൻഡർമാർ ആയിരുന്നു എന്ന് പറയേണ്ടി വരും.പ്രത്യേകിച്ച് വിംഗ് ബാക്കായ നെഹുവൽ മോളിന മികച്ച പ്രകടനം കാഴ്ച്ചവെച്ചു. താരം തന്നെയാണ് ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയത്.8.4 ആണ് താരത്തിന് ലഭിച്ച റേറ്റിംഗ്. അർജന്റീന താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

അർജന്റീന : 7.3
അഗ്വേറോ : 6.8
ഡി മരിയ : 8.2
മെസ്സി : 7.9
ഗോമസ് : 7.9
പരേഡസ് : 7.2
റോഡ്രിഗസ് :7.4
ടാഗ്ലിയാഫികോ : 6.9
പെസല്ല : 7.4
റൊമേറോ : 7.4
മോളിന : 8.4
എമിലിയാനോ : 7.2
ജോക്കിൻ കൊറേയ : 6.0-സബ്
ഡി പോൾ : 6.2-സബ്
ഡോമിങ്കസ് : 6.0-സബ്
എയ്ഞ്ചൽ കൊറേയ : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *