അദ്ദേഹത്തിന് എന്നെ അറിയാമോ? നെയ്മറോടുള്ള ആരാധന മറച്ചു വെക്കാതെ സൺ!
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയർ ഇരട്ടഗോളുകൾ നേടുകയായിരുന്നു.ശേഷിച്ച ഗോളുകൾ റിച്ചാർലീസൺ,ജീസസ്,കൂട്ടിഞ്ഞോ എന്നിവരാണ് കണ്ടെത്തിയത്.
ഏതായാലും ഈ മത്സരത്തിന് ശേഷം സൂപ്പർ താരം നെയ്മർ ജൂനിയറും ഹൂങ് മിൻ സണ്ണും പരസ്പരം ജേഴ്സി കൈമാറിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു.എന്നാൽ ഈ ജേഴ്‌സി കൈമാറ്റത്തിന് പിന്നിൽ ഒരു കഥ കൂടിയുണ്ട്.അതായത് നെയ്മർ ജൂനിയറുടെ ഒരു വലിയ ആരാധകനാണ് ഹൂങ് മിൻ സൺ. ഇത് മനസ്സിലാക്കിയ ബ്രസീലിയൻ താരമായ എമേഴ്സണാണ് നെയ്മറിനോട് സണ്ണിന് ഒരു ജേഴ്സി കൈമാറാൻ അഭ്യർത്ഥിച്ചത്.ടോട്ടൻഹാമിൽ ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ് ഹൂങ് മിൻ സണ്ണും എമേഴ്സണും. ഇതേക്കുറിച്ച് എമേഴ്സൺ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
🇧🇷🤝🇰🇷
— ge (@geglobo) June 2, 2022
📷Lucas Figueiredo/ CBF pic.twitter.com/rjy78yyAZG
” എപ്പോഴും തമാശ പറയുന്ന ഒരു വ്യക്തിയാണ് സൺ. അദ്ദേഹം തമാശരൂപേണ എന്നോട് പറയുമായിരുന്നു. ഞാൻ ബ്രസീലിയൻ ആയിരുന്നുവെങ്കിൽ ഞാനും നെയ്മറും ഒരു ടീമിലായിരിക്കും. ആര് കളിക്കുമെന്നുള്ളത് എനിക്കറിയില്ല.ഹൂങ് മിൻ സൺ നെയ്മറുടെ ഒരു വലിയ ആരാധകനാണ്. അദ്ദേഹം എന്നോട് നെയ്മറെ കുറിച്ച് ചോദിക്കാറുണ്ട്.നെയ്മർക്ക് എന്നെ അറിയുമോ എന്നായിരുന്നു സൺ ഒരിക്കൽ എന്നോട് ചോദിച്ചത്.തീർച്ചയായും നെയ്മർക്ക് നിന്നെ അറിയാം.നീ നെയ്മറെ ഇഷ്ടപ്പെടുന്നത് പോലെ നെയ്മർ നിന്നെയും ഇഷ്ടപ്പെടുന്നുണ്ട്.നീയൊരു സ്റ്റാറാണ്. ഇതാണ് ഞാൻ സണ്ണിനോട് പറഞ്ഞത്. ഞാൻ നെയ്മർക്ക് പിന്നീട് മെസ്സേജ് അയച്ചു. മത്സരശേഷം സണ്ണുമായി ജേഴ്സി കൈമാറ്റം ചെയ്യാനായിരുന്നു ഞാൻ നെയ്മറോട് പറഞ്ഞത്. അദ്ദേഹം ഒരു വലിയ ആരാധകനാണെന്നും ഞാൻ നെയ്മറെ അറിയിച്ചു ” ഇതാണ് എമേഴ്സൺ പറഞ്ഞത്.
ഈ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു സൺ കാഴ്ച്ചവെച്ചിരുന്നത്. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി മാറാനും സണ്ണിന് സാധിച്ചിരുന്നു.