അത് മെസ്സിക്ക് ബാധകമല്ല:സ്‌കലോണി വിശദീകരിക്കുന്നു!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പെറുവാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ സ്റ്റാർട്ട് ചെയ്തേക്കും.

മെസ്സിയെ സംബന്ധിച്ചിടത്തോളം ഇനി വലിയ ഒരു ഇടവേളയാണ് വരുന്നത്. അമേരിക്കയിലെ അദ്ദേഹത്തിന്റെ സീസൺ അവസാനിച്ചിട്ടുണ്ട്. മാത്രമല്ല പരിക്ക് കാരണം സമീപകാലത്ത് പലപ്പോഴും മെസ്സിക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ക്ലബ്ബിൽ മെസ്സി വേണ്ടത്ര മിനിറ്റുകൾ കളിക്കുന്നില്ല എന്നത് അർജന്റീനയിൽ ബാധകമല്ല എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അതായത് ക്ലബ്ബ് തലത്തിൽ വേണ്ടത്ര സമയം മെസ്സി കളിക്കുന്നില്ലെങ്കിലും അർജന്റീന ടീമിൽ അദ്ദേഹത്തെ കളിപ്പിക്കും എന്നാണ് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സിയുടെ കാര്യം വ്യത്യസ്തമാണ്.മെസ്സി എപ്പോഴും കളിക്കും. ക്ലബ്ബിൽ മെസ്സി കളിക്കാത്ത സമയമാണെങ്കിൽ പോലും ഇവിടെ അദ്ദേഹം കളിക്കും.ഞങ്ങൾ അതിനപ്പുറത്തേക്ക് ചിന്തിക്കാറില്ല.തുടർച്ച ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരുപാട് മത്സരങ്ങൾ കളിക്കുന്ന താരം തന്നെയാണ് മെസ്സി. പരിക്കിന്റെ പ്രശ്നങ്ങൾ പലപ്പോഴും അദ്ദേഹത്തെ അലട്ടുന്നുണ്ട്.നിലവിൽ 100% നൽകുക എന്നത് മെസ്സിക്ക് സാധ്യമല്ല.അതിന് നോർമലായ കാര്യമാണ്. എന്നിരുന്നാൽ പോലും ഞങ്ങൾക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ക്ലബ്ബ് തലത്തിൽ സ്ഥിരമായി കളിക്കുന്ന താരങ്ങളെയാണ് സ്‌കലോണി ടീമിൽ ഉൾപ്പെടുത്താറുള്ളത്.പക്ഷേ മെസ്സിയുടെ കാര്യത്തിൽ അത് ബാധകമല്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മെസ്സി ഈ സീസണിൽ ഇന്റർമയാമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ അവർ നോക്കോട്ട് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *