അത് മനഃപൂർവം ചെയ്തതാണ് : എമി മാർട്ടിനസ്‌ പറയുന്നു!

ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് അവരുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസാണ്. പല കുറി അദ്ദേഹം അർജന്റീനയുടെ രക്ഷകനായിട്ടുണ്ട്. ഹോളണ്ടിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയുമൊക്കെ പെനാൽറ്റി സേവുകൾ നടത്തിക്കൊണ്ട് അർജന്റീനയെ വിജയത്തിലേക്ക് നയിക്കാൻ എമിക്ക് കഴിഞ്ഞിരുന്നു.

ഫൈനലിൽ കിങ്സ്ലി കോമാന്റെ പെനാൽറ്റി എമി മാർട്ടിനസ് സേവ് ചെയ്തിരുന്നു. അതിനുശേഷം ഷുവാമെനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ ഷുവാമെനി കിക്ക് എടുക്കുന്നതിന് മുന്നേ പെനാൽറ്റി സ്പോട്ടിൽ നിന്ന് ബോൾ എടുത്ത് എമി വലിച്ചെറിയുന്ന കാഴ്ച കാണാൻ സാധിച്ചിരുന്നു. പിന്നീട് ഷുവാമെനി ആ ബോൾ എവിടെപ്പോയി എടുത്തുകൊണ്ടുവന്ന് സ്പോട്ടിൽ വെക്കുകയായിരുന്നു.

ഇതേക്കുറിച്ച് ഇപ്പോൾ എമി മാർട്ടിനസ്‌ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ആ ബോൾ വലിച്ചെറിഞ്ഞത് മനപ്പൂർവ്വം ചെയ്തതാണ് എന്നാണ് എമി പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യത്തെ പെനാൽറ്റി സേവ് ചെയ്യാൻ സാധിച്ചതോടുകൂടി മറ്റുള്ള താരങ്ങൾ ആശങ്കപ്പെടും എന്നുള്ള കാര്യം എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ ഷുവാമെനിക്കെതിരെ ആ പ്രവർത്തി ചെയ്തത്.മെന്റലി ഉള്ള കളിയുടെ ഭാഗമായി കൊണ്ടാണ് ആ ബോൾ വലിച്ചെറിഞ്ഞത്. മാത്രമല്ല അദ്ദേഹത്തോട് ഞാൻ സംസാരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം തന്റെ പെനാൽറ്റി പാഴാക്കി ” ഇതാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും പെനാൽറ്റി സേവുകളിലൂടെ വലിയ രൂപത്തിൽ പ്രശസ്തി നേടാൻ ഇപ്പോൾ എമിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയിലും എമിയുടെ പെനാൽറ്റി സേവുകൾ അർജന്റീനക്ക് തുണയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *