അത് ഞങ്ങളുടെ ആത്മാവിനെ തകർത്തു, ദിബാലയെ കുറിച്ച് സ്കലോണി പറയുന്നു !

അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ യുവന്റസ് സൂപ്പർ താരം പൌലോ ദിബാലയെ പരിശീലകൻ സ്കലോണി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്ക് മൂലം വലയുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാൽ ടീമിൽ നിന്നും മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന മത്സരങ്ങളിലും താരം ടീമിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകൻ സ്കലോണി. ഇക്വഡോറിനെതിരെ താരത്തിന് കളിക്കാൻ സാധിക്കില്ല എന്നറിഞ്ഞത് തങ്ങളുടെ ആത്മാവിനെ തകർത്തു എന്നാണ് സ്കലോണി ഇതിനെ കുറിച്ച് പറഞ്ഞത്. പരാഗ്വക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പരിശീലകൻ.

” ഫുട്ബോളിനുമപ്പുറം എല്ലാ കാര്യങ്ങൾക്കും നമ്മൾ ഏറെ പ്രശംസിക്കേണ്ട താരമാണ് ദിബാല. അദ്ദേഹം ടീമിനും തന്റെ സഹതാരങ്ങൾക്കും ഏറെ പ്രധാനപ്പെട്ടതാണ്. അദ്ദേഹം ഞങ്ങളോടൊപ്പം എന്നോ ഏകീകരിക്കപ്പെട്ടു കഴിഞ്ഞു. പക്ഷെ അദ്ദേഹത്തിന് ഇപ്പോൾ ടീമിനൊപ്പം തുടരാൻ കഴിയില്ല. ഇക്വഡോറിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള താരത്തിന്റെ അവസ്ഥകൾ ഞങ്ങളുടെ ആത്മാവിനെയാണ് തകർത്തത്. അദ്ദേഹം ആ മത്സരം കളിക്കാൻ വേണ്ടി ഒരുപാട് പ്രയത്നിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അതിന് സാധിച്ചില്ല. ഇപ്പോൾ അദ്ദേഹത്തോട് ചേർന്നു നിൽക്കേണ്ട സമയമാണ്. അദ്ദേഹത്തിന് പോസിറ്റീവ് എനർജി പകർന്നു നൽകണം. തിരിച്ചു വരാനുള്ള വഴികൾ കാണിച്ചു കൊടുക്കണം. അദ്ദേഹം അതിൽ വളരെയധികം താല്പര്യമുള്ളവനാണ്. നിലവിൽ അദ്ദേഹം ഞങ്ങളോടൊപ്പമില്ല. പക്ഷെ അദ്ദേഹം എപ്പോഴും ഇവിടെ സ്വീകാര്യനാണ് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *