അത്ഭുതപ്പെടുത്തുന്ന കണക്കുകൾ, പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യടീമായി ഇറ്റലി!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തിയത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇറ്റലി മൂന്ന് ഗോളുകൾ നേടിക്കൊണ്ട് വിജയിക്കുന്നത്. ആദ്യമത്സരത്തിൽ തുർക്കിയെ ഇതേ സ്കോറിന് ഇറ്റലി പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഈ യൂറോ കപ്പിൽ ആദ്യമായി പ്രീക്വാർട്ടറിൽ എത്തുന്ന ടീമായി മാറാൻ ഇറ്റലിക്ക് സാധിച്ചു. ഇനി വെയിൽസിനെതിരെയാണ് ഇറ്റലിയുടെ മത്സരം.
🇮🇹 𝐈𝐓𝐀𝐋𝐘 🇮🇹
— UEFA EURO 2020 (@EURO2020) June 16, 2021
🔹 29 games unbeaten
🔹 10 straight clean sheets
🔹 31 goals without reply
🔹 First team in the Round of 16#EURO2020 pic.twitter.com/opWyppcrxB
തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ് അസൂറിപ്പട.2018 സെപ്റ്റംബറിലാണ് ഇറ്റലി അവസാനമായി പരാജയപ്പെട്ടത്. അതിന് ശേഷം 29 മത്സരങ്ങൾ കളിച്ച ഇറ്റലി ഒന്നിൽ പോലും പരാജയം രുചിച്ചിട്ടില്ല.അത് മാത്രമല്ല കഴിഞ്ഞ 10 മത്സരങ്ങളിൽ ഒന്നിൽ പോലും ഒരൊറ്റ ഗോളും ഇറ്റലി വഴങ്ങിയിട്ടില്ല. അതായത് തുടർച്ചയായ പത്താം മത്സരത്തിലാണ് ഇറ്റലി ക്ലീൻഷീറ്റ് നേടുന്നത്.ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ ആകെ 31 ഗോളുകൾ ഇറ്റലി നേടിക്കഴിഞ്ഞു.ഇങ്ങനെ എതിരാളികൾക്ക് വൻ ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് ഇറ്റലി മുന്നേറുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഇറ്റലി ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയത്. തുർക്കിക്കെതിരെയായിരുന്നു അത്.