അതുല്യമായത്,കുട്ടിക്കാലം തൊട്ടേയുള്ള സ്വപ്നം : ജൂലിയൻ ആൽവരസ് പറയുന്നു!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന സമനില വഴങ്ങിയിരുന്നു.1-1 എന്ന സ്കോറിനാണ് ഇക്വഡോർ അർജന്റീനയെ സമനിലയിൽ തളച്ചത്.ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത് സൂപ്പർ സ്ട്രൈക്കർ ജൂലിയൻ ആൽവരസാണ്.മത്സരത്തിന്റെ 24-ആം മിനുട്ടിലാണ് താരം ഗോൾ നേടിയത്.അർജന്റൈൻ ദേശീയ ടീമിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോൾ നേട്ടമാണിത്.
ഏതായാലും ഈ ഗോൾ നേടാനായതിലുള്ള സന്തോഷമിപ്പോൾ താരം പങ്കു വെച്ചിട്ടുണ്ട്.കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു ഇതെന്നാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.അതുല്യമായ ഒരു കാര്യമാണ് താൻ സാധിച്ചെടുത്തതെന്നും താരം കൂട്ടിച്ചേർത്തു. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
La felicidad de Julián: “Era un sueño que tenía desde chico”
— TyC Sports (@TyCSports) March 30, 2022
Julián Alvarez fue titular ante Ecuador y marcó su primer gol con la Selección Argentina. “Es algo único”, reconoció el delantero de River, que busca un lugar en el Mundial.https://t.co/4TtJuu0e6b
” ഈ ജേഴ്‌സിയിൽ ഒരു ഗോൾ നേടുക എന്നുള്ളത് എന്റെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു.ഇത് അതുല്യമായ ഒരു കാര്യമാണ്. ഈ ടീമിന്റെ കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. മികച്ച രൂപത്തിലാണ് ടീം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ഈയൊരു പാതയിൽ തന്നെ ഞങ്ങൾ തുടരേണ്ടതുണ്ട്. ഞങ്ങൾ വളരെയധികം ആവേശഭരിതരാണ്. നല്ലൊരു സമയത്തിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഒരു താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മികച്ച രൂപത്തിൽ വളരാനാണ് ഞാൻ ശ്രമിക്കുന്നത് ” ഇതാണ് ആൽവരസ് പറഞ്ഞിട്ടുള്ളത്.
നിലവിൽ റിവർപ്ലേറ്റിന് വേണ്ടിയാണ് ഈ സൂപ്പർ സ്ട്രൈക്കർ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ഈ സീസണിന് ശേഷം താരം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തും.