അടുത്ത വേൾഡ് കപ്പ് മെസ്സിക്ക് ഈസിയായി കളിക്കാൻ കഴിയും :ടാപ്പിയ

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന അടുത്ത വേൾഡ് കപ്പിന് വേണ്ടി ഒരുങ്ങുകയാണ്. 2026 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അർജന്റീനയുടെ ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അവരുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ളത് ലയണൽ മെസ്സി ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. പക്ഷേ അദ്ദേഹം അടുത്ത വേൾഡ് കപ്പ് കളിക്കും എന്ന് തന്നെയാണ് ആരാധകർ അടിയുറച്ചു വിശ്വസിക്കുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായ ക്ലോഡിയോ ടാപ്പിയയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.മെസ്സിയുടെ കണ്ടീഷനുകൾ പരിഗണിച്ചാൽ അടുത്ത വേൾഡ് കപ്പ് ഈസിയായി കൊണ്ട് അദ്ദേഹത്തിന് കളിക്കാം എന്നാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും മെസ്സി ഒരിക്കലും നമ്മെ ഉപേക്ഷിച്ചു പോവില്ല.അദ്ദേഹം നമുക്ക് വേണ്ടിവരും.അടുത്ത വേൾഡ് കപ്പ് മെസ്സി കളിക്കും.അതെന്റെ സ്വപ്നമാണ്.ഞാൻ അങ്ങനെ സങ്കൽപ്പിക്കുന്നുണ്ട്.മെസ്സിയുടെ കണ്ടീഷനുകൾ പരിഗണിച്ചാൽ അടുത്ത വേൾഡ് കപ്പ് അദ്ദേഹത്തിന് ഈസിയായി കളിക്കാൻ കഴിയും. ഇപ്പോഴും കളിക്കാൻ മോഡ്രിച്ചിനും ഇനിയേസ്റ്റക്കുമൊക്കെ സാധിക്കുന്നുണ്ട്.ഇതെല്ലാം മെസ്സിയെ ആശ്രയിച്ചു കൊണ്ടാണ് ഇരിക്കുന്നത്.അദ്ദേഹത്തിന് എങ്ങനെയുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.അദ്ദേഹം വേൾഡ് കപ്പ് കളിക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. മെസ്സിക്ക് വേണ്ട പൊസിഷനിൽ അദ്ദേഹത്തിന് കളിക്കാം ” ഇതാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ വർഷം ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സി തന്നെയാണ് അർജന്റീനക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസ്സി ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരുന്നു.ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *