അടുത്ത വേൾഡ് കപ്പിൽ മെസ്സി കളിക്കുമോ? സ്കലോണിക്ക് പറയാനുള്ളത്!
2026 വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനാണ് അർജന്റീന നാളെ ഇറങ്ങുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.വിജയിച്ചുകൊണ്ട് 3 വിലപ്പെട്ട പോയിന്റുകൾ കരസ്ഥമാക്കുക എന്നുള്ളതായിരിക്കും അർജന്റീനയുടെ ലക്ഷ്യം.
അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയ കഴിഞ്ഞ ദിവസം ലയണൽ മെസ്സിയെക്കുറിച്ച് ഒരു പ്രസ്താവന നടത്തിയിരുന്നു. അതായത് കണ്ടീഷനുകൾ പരിഗണിച്ചാൽ മെസ്സിക്ക് അടുത്ത വേൾഡ് കപ്പിൽ ഈസിയായി കളിക്കാൻ കഴിയുമെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അർജന്റീനയുടെ പരിശീലകനായ സ്കലോണിയോടും ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള കാര്യത്തെക്കുറിച്ച് ഇപ്പോൾ തന്നെ സംസാരിക്കുന്നത് ശരിയല്ല എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ "MESSI ENCONTRÓ UN LUGAR DONDE LO QUIEREN. LO VEO FELIZ"
— TyC Sports (@TyCSports) September 6, 2023
Lionel Scaloni se refirió al presente de la Pulga en el Inter Miami. pic.twitter.com/k2f8lQ75iw
” അടുത്ത വേൾഡ് കപ്പിൽ മെസ്സിയുണ്ടാകുമോ,അതല്ല ഞാൻ തന്നെ ഉണ്ടാകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല. അത് മൂന്നുവർഷം കഴിഞ്ഞ് സംഭവിക്കുന്ന ഒരു കാര്യമാണ്. അതിനെക്കുറിച്ച് നമ്മൾ ഇപ്പോൾ സംസാരിക്കേണ്ട ആവശ്യമില്ല.ഇപ്പോഴത്തെ മത്സരങ്ങൾക്കാണ് നമ്മൾ പ്രാധാന്യം നൽകേണ്ടത്.കാരണം അടുത്ത വേൾഡ് കപ്പിന് ഇതുവരെ നമ്മൾ യോഗ്യത നേടിയിട്ടില്ല എന്നുള്ളത് നിങ്ങൾ മറക്കരുത്.ഫുട്ബോൾ മാറിക്കൊണ്ടിരിക്കുകയാണ്.മികച്ച രീതിയിൽ കളിച്ച് ഹാപ്പിയായി മുന്നോട്ടു പോകണം. ഈ മൂന്നു വർഷത്തിനിടക്ക് ഒരുപാട് കാര്യങ്ങൾ സംഭവിക്കാനുണ്ട്. അടുത്ത വേൾഡ് കപ്പിനെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇത് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും മെസ്സി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വർഷം അമേരിക്കയിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്കയിൽ മെസ്സി എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത വേൾഡ് കപ്പിലും മെസ്സി കളിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.