അഞ്ച് താരങ്ങളെ ഒഴിവാക്കും, കോപ്പ അമേരിക്കക്കുള്ള അർജന്റീന സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിക്കും!
വരുന്ന കോപ്പ അമേരിക്കക്കുള്ള അർജന്റീന സ്‌ക്വാഡിനെ ഇന്ന് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിക്കും.28 അംഗ സ്‌ക്വാഡിനെയായിരിക്കും പ്രഖ്യാപിക്കുക. അതിനുള്ള അനുമതിയാണ് നിലവിൽ കോൺമെബോൾ നൽകിയിട്ടുള്ളത്. എന്നാൽ നിലവിലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ സ്‌ക്വാഡിൽ 33 പേരുണ്ട്. അതിനാൽ തന്നെ അഞ്ച് പേരെ ഒഴിവാക്കി കൊണ്ടാവും സ്കലോണി സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയുടെ കാര്യമാണ് ഇപ്പോൾ അർജന്റീനക്ക് ആശങ്ക നൽകുന്നത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തുന്ന കാര്യം സംശയത്തിലാണ് എന്നാണ് ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്.
#CopaAmérica Días claves para Argentina: estudios, hisopados y la lista definitiva
— TyC Sports (@TyCSports) June 9, 2021
Luego de la doble jornada de Eliminatorias, Scaloni deberá cortar a cinco jugadores y seguir de cerca los resultados de los PCR y a los lesionados.https://t.co/RbWp9AxfMu
പരിക്കിൽ നിന്നും മുക്തി നേടാത്ത ലുകാസ് അലാരിയോക്കും കോപ്പക്കുള്ള സ്‌ക്വാഡിൽ ഇടം ലഭിച്ചേക്കില്ല.മോളിന ലുസേറോ,ലൂയിസ് പാലോമിനോ, എമിലിയാനോ ബൂണ്ടിയ എന്നിവർക്കും സ്ഥാനം നഷ്ടമായേക്കുമെന്നാണ് ടിവൈസിയുടെ കണ്ടെത്തൽ. അതേസമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ സ്‌ക്വാഡിൽ ഇടം നേടും. ഇവർ ആദ്യമത്സരത്തിൽ കളിക്കുമോ എന്നുറപ്പില്ലെങ്കിലും പിന്നീടുള്ള മത്സരത്തിൽ ഉണ്ടാവുമെന്നാണ് സ്കലോണി പ്രതീക്ഷിക്കുന്നത്.ചിലിക്കെതിരെയാണ് കോപ്പയിൽ അർജന്റീനയുടെ ആദ്യമത്സരം.ഉറുഗ്വ, പരാഗ്വ, ബൊളീവിയ എന്നിവരെയാണ് കോപ്പയിൽ അർജന്റീന പിന്നീട് നേരിടേണ്ടത്.