അങ്ങനെയെങ്ങാനും സംഭവിച്ചാൽ നിന്നെ ഞാൻ തല്ലും: എമി റൊമേറോയോട് പറഞ്ഞത്.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം ഒരു ത്രില്ലർ സിനിമയ്ക്ക് സമാനമായിരുന്നു. അടിയും തിരിച്ചടിയുമായി ആവേശഭരിതമായിരുന്നു മത്സരം. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു. ഇരു ഭാഗത്തേക്കും വിജയസാധ്യതകൾ മാറിമറിഞ്ഞ ആ മത്സരം വളരെയധികം സമ്മർദ്ദം നിറഞ്ഞതുമായിരുന്നു.

ആ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം താൻ ക്രിസ്റ്റ്യൻ റൊമേറോയോട് പറഞ്ഞ കാര്യം ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പകുതിയിൽ റെഡ് കാർഡ് വഴങ്ങിയാൽ ഞാൻ തല്ലും എന്നായിരുന്നു എമി റൊമേറോയോട് പറഞ്ഞിരുന്നത്. അതിന്റെ കാരണവും ഈ ഗോൾകീപ്പർ വിശദീകരിച്ചിട്ടുണ്ട്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പ് ഫൈനലിന്റെ ആദ്യ പകുതിക്ക് ശേഷം ഞാൻ റൊമേറോയോട് ഒരു കാര്യം പറഞ്ഞു. ഇവിടെ വച്ച് നിനക്ക് റെഡ് കാർഡ് ലഭിച്ചാൽ ഞാൻ നിന്നെ തല്ലുക തന്നെ ചെയ്യും.ഇതായിരുന്നു അദ്ദേഹത്തോട് പറഞ്ഞിരുന്നത്. അദ്ദേഹം ആദ്യപകുതിയിൽ വളരെ മികച്ച രൂപത്തിലായിരുന്നു കളിച്ചിരുന്നത്.എന്നാൽ ഏറ്റവും അവസാനത്തിൽ അദ്ദേഹം രണ്ട് കാലുകൾ ഉപയോഗിച്ചുകൊണ്ട് ഒരു ടാൽ നടത്തിയിരുന്നു.അത് എനിക്ക് പറ്റിയില്ല, അത് എന്നെ വളരെയധികം പേടിപ്പിച്ചു ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ഏതായാലും ആ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ രക്ഷകനായത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ്. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് എമി മാർട്ടിനസ് തന്നെയായിരുന്നു.വരുന്ന കോപ്പ അമേരിക്ക കിരീടവും നേടണമെന്ന ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ വില്ലക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഈ ഗോൾകീപ്പർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *