അങ്ങനെയെങ്കിൽ അർജന്റീന വേൾഡ് കപ്പ് നേടട്ടെ : സ്പെയിൻ കോച്ച് ലൂയിസ് എൻറിക്കെ
ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന.ഫുട്ബോൾ ലോകത്തെ പല ഇതിഹാസങ്ങളും നിരീക്ഷകരും ഇത്തവണ അർജന്റീനക്ക് വലിയ സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. ലയണൽ മെസ്സിയുടെ മികച്ച പ്രകടനവും അർജന്റീനയുടെ മികച്ച പ്രകടനവുമൊക്കെയാണ് ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്പാനിഷ് പരിശീലകനായ ലൂയിസ് എൻറിക്കെ തന്റെ ഒരു ആഗ്രഹം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് സ്പെയിനിന് ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അർജന്റീന വേൾഡ് കപ്പ് കിരീടം നേടാനാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. ഇതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ലയണൽ മെസ്സിയെയാണ്.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.
🇪🇸 Luis Enrique: “If Spain don’t win the World Cup, I would like Argentina to win it. It would be unfair for a player like Leo Messi to retire without winning one.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 18, 2022
pic.twitter.com/wi4Iv0mwCD
” സ്പെയിനിന് കിരീടം ലഭിച്ചിട്ടില്ലെങ്കിൽ അർജന്റീന കിരീടം നേടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് കാരണം ലയണൽ മെസ്സിയാണ്. വേൾഡ് കപ്പ് കിരീടം ഇല്ലാതെ ലയണൽ മെസ്സി വിരമിക്കുക എന്നുള്ളത് നീതിരഹിതമായ ഒരു കാര്യമാണ്.വേണമെങ്കിൽ ലയണൽ മെസ്സിക്ക് ഒരു വേൾഡ് കപ്പ് കൂടി കളിക്കാം. അദ്ദേഹത്തിന്റെ ഫിസിക്കൽ കപ്പാസിറ്റിയും ആഗ്രഹവും അതിന് പ്രാപ്തനാക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
തന്റെ അവസാനത്തെ വേൾഡ് കപ്പാണ് ഇതെന്നുള്ളത് ലയണൽ മെസ്സി തന്നെ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു.കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ മെസ്സിക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.