അങ്ങനെയാണെങ്കിൽ ഞാൻ ഇനി സ്കൂളിലേക്ക് ഇല്ല :യമാൽ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ മികച്ച പ്രകടനമാണ് വമ്പൻമാരായ സ്പെയിൻ പുറത്തെടുക്കുന്നത്. ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച അവർ ഇറ്റലിയെയും പരാജയപ്പെടുത്തിയിരുന്നു. അങ്ങനെ പ്രീ ക്വാർട്ടർ യോഗ്യത അവർ കരസ്ഥമാക്കിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽബേനിയയാണ് അവരുടെ എതിരാളികൾ. മൂന്നിൽ മൂന്നും വിജയിക്കുക എന്നുള്ളതായിരിക്കും സ്പെയിനിന്റെ ലക്ഷ്യം.

കേവലം 16 വയസ്സ് മാത്രമുള്ള ലാമിനെ യമാൽ ഇന്ന് സ്പെയിൻ ദേശീയ ടീമിന്റെ സുപ്രധാനതാരമാണ്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അദ്ദേഹം മിന്നുന്ന പ്രകടനമാണ് നടത്തിയത്. പക്ഷേ അദ്ദേഹം ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ്. പഠിക്കാനും ഹോം വർക്കിനുമുള്ള സാധനാ സാമഗ്രികളുമായാണ് അദ്ദേഹം യൂറോ ക്യാമ്പിൽ എത്തിയിട്ടുള്ളത്.സ്പെയിൻ ഫൈനലിൽ എത്തി കിരീടം നേടിയാൽ താൻ ഇനി സ്കൂളിൽ പോകില്ലെന്നും നേരെ വെക്കേഷന് പോകുമെന്നുമാണ് യമാൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപാട് സമയം ഒന്നും ഞാൻ പഠിക്കാറില്ല. ഒഴിവ് സമയം കിട്ടുമ്പോൾ പഠിക്കാൻ ശ്രമിക്കാറുണ്ട്.അതേസമയം നിക്കോയെ ഫെർമിനോ ഗെയിം കളിക്കാൻ വിളിച്ചാൽ ഞാൻ അതിലും പങ്കെടുക്കാറുണ്ട്.എക്സാമുകൾ ഞാനിപ്പോൾ അറ്റൻഡ് ചെയ്യാറില്ല.മറിച്ച് അതെല്ലാം അവർ അയച്ചു തരികയാണ് ചെയ്യുക. നിലവിൽ പഠനവും എക്സാമുമെല്ലാം ഓൺലൈൻ ആയിക്കൊണ്ടാണ് ഞാൻ ചെയ്യുന്നത്.എന്റെ ഗ്രേഡുകൾ ഒന്നും എനിക്കറിയില്ല.സ്പെയിൻ ഫൈനലിൽ എത്തിയാൽ ഇതിനുശേഷം ഞാൻ സ്കൂളിലേക്ക് പോകില്ല. മറിച്ച് ഞാൻ നേരെ വെക്കേഷനിലേക്കാണ് പോവുക ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം യൂറോ കപ്പിൽ അസിസ്റ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ ഈ 16 കാരൻ ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.ഈ യൂറോ കപ്പിൽ ഒരു ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന നേട്ടം കരസ്ഥമാക്കാനും യമാലിന് കഴിയും. കഴിഞ്ഞ മത്സരത്തിൽ അതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും ഇറ്റാലിയൻ ഗോൾകീപ്പർ ഡോണ്ണാരുമ അതിന് തടസ്സം ആവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *