അങ്ങനെയാണെങ്കിൽ ഉടനെ തന്നെ വിരമിക്കും : ക്രിസ്റ്റ്യാനോ പറയുന്നു.
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ പോർച്ചുഗല്ലും ക്രിസ്റ്റ്യാനോ റൊണാൾഡോയുമുള്ളത്. കഴിഞ്ഞ നൈജീരിയക്കെതിരെയുള്ള സൗഹൃദ മത്സരം അസുഖം മൂലം റൊണാൾഡോ കളിച്ചിരുന്നില്ല. അതേസമയം പിയേഴ്സ് മോർഗ്ഗനുമായി നടത്തിയ റൊണാൾഡോയുടെ അഭിമുഖം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതേസമയം റൊണാൾഡോയോട് പിയേഴ്സ് മോർഗൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയും പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുകയും മെസ്സി നേടിയ 2 ഗോളുകൾക്ക് മറുപടിയായി റൊണാൾഡോ 3 ഗോളുകൾ നേടിക്കൊണ്ട് പോർച്ചുഗല്ലിനെ വേൾഡ് കപ്പ് കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്താൽ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം. വേൾഡ് കപ്പ് കിരീടം പോർച്ചുഗൽ നേടിയാൽ ഉടൻതന്നെ വിരമിക്കും എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🚨| JUST IN: Cristiano Ronaldo will RETIRE if Portugal win the World Cup. pic.twitter.com/oJ6CxWPzCR
— centredevils. (@centredevils) November 17, 2022
” നിങ്ങൾ പറഞ്ഞതുപോലെ സംഭവിക്കുകയാണെങ്കിൽ ഞാൻ എന്റെ കരിയർ ഉടൻതന്നെ അവസാനിപ്പിക്കും.ഞാൻ സത്യം ചെയ്യുന്നു.അതിനെക്കുറിച്ച് എനിക്ക് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല.ഗോൾ കീപ്പർ ഗോൾ നേടിക്കൊണ്ട് വിജയിച്ചാൽ പോലും എനിക്ക് പ്രശ്നമില്ല. എനിക്ക് വേൾഡ് ചാമ്പ്യൻ ആവാൻ കഴിഞ്ഞാൽ ഞാനായിരിക്കും ഈ ഗ്രഹത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി. അങ്ങനെ സംഭവിച്ചാൽ ഞാൻ വിരമിക്കുക തന്നെ ചെയ്യും ” അതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ്. 5 വേൾഡ് കപ്പുകളിൽ പങ്കെടുക്കുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോയെ കാത്തിരിക്കുന്നുമുണ്ട്.