അഗ്വേറോ കളിക്കാൻ സാധ്യത, അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ പരാഗ്വയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം അർജന്റീന. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഉറുഗ്വക്കെതിരെ വിജയിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അർജന്റീന. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും ഒട്ടേറെ മാറ്റാങ്ങൾ വരുത്താൻ സ്കലോണി ആലോചിക്കുന്നുണ്ട്. പക്ഷേ ഇതുവരെ പരിശീലകൻ ഒരു ഇലവൻ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും സാധ്യത ഇലവൻ ടിവൈസി സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ലോ സെൽസോ, നിക്കോ ഗോൺസാലസ് എന്നിവർ പരാഗ്വക്കെതിരെ ഉണ്ടാവില്ല. പരിക്കാണ് ഇരുവർക്കും.

ടിവൈസി സ്പോർട്സ് നൽകുന്ന സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം.ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ് തന്നെയാണ് ഉണ്ടാവുക.മോളിനക്ക് പകരം മോണ്ടിയേൽ എത്താനുള്ള സാധ്യതയുണ്ട്. ക്രിസ്റ്റ്യൻ റൊമേറോക്ക് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പാണ്.ഓട്ടമെന്റിക്ക് പകരം ജർമൻ പെസല്ല എത്താനുള്ള സാധ്യതയുണ്ട്. കൂടാതെ അക്യുനയുടെ സ്ഥാനത്തേക്ക് ടാഗ്ലിയാഫിക്കോ എത്താനും സാധ്യതയുണ്ട്.മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന് സ്ഥാനം ഉറപ്പാണ്.ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡസ്, പലാസിയോസ് എന്നിവരിൽ രണ്ട് പേരായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക. ആരെ ഒഴിവാക്കണം എന്നുള്ളത് സ്കലോണി തീരുമാനിച്ചിട്ടില്ല. മെസ്സി, ലൗറ്ററോ എന്നിവർ മുന്നേറ്റനിരയിൽ ഉണ്ടാവും. മെസ്സിക്ക് വിശ്രമം നൽകാൻ ആലോചന ഉണ്ടെങ്കിലും അത്‌ ബൊളീവിയക്കെതിരെയാവാനാണ് സാധ്യത. അതേസമയം നിക്കോ ഗോൺസാലസിന്റെ സ്ഥാനത്ത് ഡി മരിയയൊ അഗ്വേറോയെ എത്തും. അഗ്വേറോക്കാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

സാധ്യത ഇലവൻ..

Emiliano Martínez ; Gonzalo Montiel or Nahuel Molina , Cristian Romero , Nicolás Otamendi (or Germán Pezzella) , Nicolás Tagliafico or Marcos Acuña ; Rodrigo De Paul , Guido Rodríguez or Leandro Paredes , Exequiel Palacios or Paredes ; Lionel Messi , Lautaro Martínez and Ángel Di María or Sergio Agüero

Leave a Reply

Your email address will not be published. Required fields are marked *