അഗ്വേറോ ഇറങ്ങുമോ? ഒഴിവാക്കിയ താരങ്ങളെ കുറിച്ച് : സ്കലോണി പറയുന്നു!

ഈ കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യമത്സരത്തിനുള്ള ഒരുക്കത്തിലാണ് ലയണൽ സ്കലോണിയും സംഘവും. കഴിഞ്ഞ കോപ്പയിൽ സെമി ഫൈനലിൽ പരാജയപ്പെടാനായിരുന്നു അർജന്റീനയുടെ വിധി. എന്നാൽ ഇത്തവണ കിരീടവരൾച്ചക്ക് അറുതി വരുത്താനുറച്ച് തന്നെയാവും അർജന്റീന കളത്തിലേക്കിറങ്ങുക. ചിലിയെയാണ് അർജന്റീന നേരിടുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30-നാണ് മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെ കുറിച്ച് സ്കലോണി സംസാരിച്ചിട്ടുണ്ട്. അഗ്വേറോയെ കുറിച്ചും സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ താരങ്ങളെ കുറിച്ചും സ്കലോണി മനസ്സ് തുറന്നു.

അഗ്വേറോ ചിലിക്കെതിരെയുള്ള ആദ്യഇലവനിൽ ഉണ്ടായേക്കില്ല എന്ന സൂചനയാണ് സ്കലോണി നൽകിയിട്ടുള്ളത്. അതേസമയം താരം പകരക്കാരന്റെ റോളിൽ എത്താൻ സാധ്യതയുണ്ട്. ” ഞങ്ങൾക്ക് അഗ്വേറോ വളരെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹത്തിനിപ്പോൾ കൂടുതൽ ട്രെയിനിങ് സെഷനുകൾ ലഭിച്ചിരിക്കുന്നു.നാളെത്തെ മത്സരത്തിന് അദ്ദേഹം ലഭ്യമായിരിക്കും ” സ്കലോണി പറഞ്ഞു.

അതേസമയം കോപ്പക്കുള്ള സ്‌ക്വാഡ് ചുരുക്കേണ്ടതിനാൽ ഫോയ്ത്ത്, പാലോമിനോ, ബൂണ്ടിയ,ഒകമ്പസ്, അലാരിയോ എന്നിവരെ സ്കലോണി ഒഴിവാക്കിയിരുന്നു. ഇതിൽ ഒകമ്പസ്, ഫോയ്ത്ത് എന്നിവരുടെ ഒഴിവാക്കലുകൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതേകുറിച്ചും പരിശീലകൻ സംസാരിച്ചു. “ഒഴിവാക്കപ്പെട്ട താരങ്ങളോട് ഞങ്ങൾ സംസാരിച്ചിരുന്നു. എന്ത്‌കൊണ്ടാണ് ഒഴിവാക്കുന്നത് എന്നതിനുള്ള വ്യക്തമായ കാരണം ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്.ഒരു ഘട്ടത്തിൽ നമ്മൾ 33 പേരെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്.അത്‌ ചുരുക്കേണ്ടിയിരുന്നു. നമ്മൾ എപ്പോഴും മനസ്സിലാക്കേണ്ട കാര്യം ഒരു സഹതാരം ടീമിൽ പ്രവേശിക്കുമ്പോൾ മറ്റൊരാൾക്കാണ് സ്ഥാനം നഷ്ടപ്പെടുന്നത് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *