സംശയങ്ങൾ അവസാനിക്കുന്നു, അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ.
ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരം അർജന്റീന സൗദി അറേബ്യക്കെതിരെയാണ് കളിക്കുക. ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയം നേടിക്കൊണ്ട് ആത്മവിശ്വാസം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനയുള്ളത്.
അർജന്റീനയുടെ സാധ്യത ഇലവൻ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ വിങ് ബാക്കുമാരുടെ കാര്യത്തിലും ഒരു മിഡ്ഫീൽഡറുടെ കാര്യത്തിലും സംശയങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ആ സംശയങ്ങളെല്ലാം ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.അർജന്റൈൻ മാധ്യമങ്ങൾ നൽകുന്ന ഏറ്റവും പുതിയ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾ കീപ്പറായി കൊണ്ട് എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും ഉണ്ടാവുക.സെന്റർ ബാക്കുമാരായി കൊണ്ട് നിക്കോളാസ് ഓട്ടമെന്റിയും ക്രിസ്റ്റ്യൻ റൊമേറോയും സ്ഥാനം കണ്ടെത്താൻ. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർക്കോസ് അക്കൂഞ്ഞയായിരിക്കും ഇറങ്ങുക. റൈറ്റ് ബാക്ക് പൊസിഷനിൽ നഹുവൽ മൊളീനയായിരിക്കും ഇടം കണ്ടെത്തുക.
❗️The probable starting lineup of Argentina for the World Cup debut against Saudi Arabia. @gastonedul 🇦🇷 pic.twitter.com/4yINJgqVGa
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 19, 2022
മധ്യനിരയുടെ കാര്യത്തിലേക്ക് വരുമ്പോൾ റോഡ്രിഗോ ഡി പോൾ,ലിയാൻഡ്രോ പരേഡസ് എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. ഇരുവർക്കും ഒപ്പം അലക്സിസ് മാക്ക് ആല്ലിസ്റ്ററാണ് ഇടം നേടുക.മുന്നേറ്റ നിരയിൽ ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ,ലൗറ്ററോ മാർട്ടിനസ് എന്നിവർ ആയിരിക്കും അണിനിരക്കുക.ഇതാണ് അർജന്റീന മാധ്യമങ്ങൾ നൽകുന്ന ഇപ്പോഴത്തെ പോസിബിൾ ലൈനപ്പ്.
ഏതായാലും മത്സരത്തിൽ ഒരു മികച്ച വിജയം തന്നെ അർജന്റീന നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.