നേരിടാനുള്ളത് രണ്ടും കരുത്തരായ എതിരാളികൾ, ബ്രസീൽ ടീമിന് മുന്നറിയിപ്പുമായി സിൽവ !

ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ബ്രസീൽ ടീം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് ഇന്നലെ മൂന്ന് താരങ്ങൾ ഒഴികെയുള്ളവർ എല്ലാം തന്നെ ടീമിനൊപ്പം ചേർന്നതോടെ ബ്രസീൽ പരിശീലനമാരംഭിച്ചിരുന്നു. ഇന്നലത്തെ പത്രസമ്മേളനത്തിൽ ടീമിന് വേണ്ടി പങ്കെടുത്തത് മുൻ നായകൻ തിയാഗോ സിൽവയായിരുന്നു. വരാനുള്ള രണ്ട് മത്സരങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായിരിക്കുമെന്നും കറുത്തരായ എതിരാളികളെയാണ് നേരിടാനുള്ളത് എന്നുമാണ് സിൽവ തന്റെ ടീം അംഗങ്ങൾക്ക്‌ മുന്നറിയിപ്പ് നൽകിയത്. വെനിസ്വേല, ഉറുഗ്വ എന്നിവരാണ് ബ്രസീലിന്റെ ഈ മാസത്തെ എതിരാളികൾ. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ ബൊളീവിയ, പെറു എന്നിവരെ ബ്രസീൽ തകർത്തു വിട്ടിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ ബ്രസീൽ തന്നെയാണ് ഒന്നാമത്. ആറു പോയിന്റുള്ള ബ്രസീൽ ഒമ്പത് ഗോളുകൾ അടിക്കുകയും രണ്ട് ഗോളുകൾ വഴങ്ങുകയുമാണ് ചെയ്തത്.

” എപ്പോഴും സങ്കീർണമായ മത്സരങ്ങൾ സൃഷ്ടിക്കുന്ന ടീമാണ് വെനിസ്വേല.കഴിഞ്ഞ കോപ്പ അമേരിക്ക മത്സരത്തിൽ അവർ ഞങ്ങളെ 0-0 എന്ന സ്കോറിന് സമനിലയിൽ തളച്ചിരുന്നു. ഞങ്ങളെ സംബന്ധിച്ചെടുത്തോളം ബുദ്ദിമുട്ടേറിയ മത്സരമായിരുന്നു അത്. അവരുടെ പരിശീലകനെ മാറ്റിയതും അവർക്ക് ഗുണകരമായി. നല്ല രീതിയിൽ വെല്ലുവിളി ഉയർത്താൻ കഴിയുന്ന ടീം തന്നെയാണ് വെനിസ്വേല. ഈ ശതാബ്ദത്തിലെ തന്നെ കരുത്തേറിയ ടീമുകളിൽ ഒന്നാണ് ഉറുഗ്വ എന്ന് എല്ലാവർക്കുമറിയുന്നതാണ്. എതിരാളികളുടെ ക്വാളിറ്റി വെച്ച് നോക്കുമ്പോൾ, മുൻപത്തെ യോഗ്യത മത്സരങ്ങളെ പോലെയുള്ള ഒരു മത്സരമായിരിക്കില്ല ഇതെന്നുറപ്പാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ പ്രകടനത്തിൽ ആവിശ്യമായ മാറ്റങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് വലിയ എതിരാളികളെ ലഭിക്കുമ്പോൾ ഞങ്ങൾക്ക്‌ പ്രകടനത്തിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തൽ അനിവാര്യമാണ് ” സിൽവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *