നെയ്മറെ പരിക്ക് അലട്ടുന്നുണ്ടോ? PSG കോച്ച് പറയുന്നു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയർ പിഎസ്ജിക്കൊപ്പം ചേർന്നത്. ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായത് നെയ്മർക്ക് വളരെയധികം ആഘാതം ഏൽപ്പിച്ചിരുന്നു. മാത്രമല്ല ഈ വേൾഡ് കപ്പിൽ ഗുരുതരമായ ഒരു പരിക്ക് പറ്റിയതും നെയ്മർക്ക് തിരിച്ചടി ഏൽപ്പിച്ച കാര്യമായിരുന്നു.

ഏതായാലും ഇപ്പോൾ നെയ്മറുടെ ശാരീരികമായ അവസ്ഥകൾ എന്തൊക്കെയാണ്? നെയ്മറെ ഇപ്പോൾ പരിക്ക് അലട്ടുന്നുണ്ടോ? ഈ ചോദ്യങ്ങൾ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് ഇന്നലത്തെ പത്രസമ്മേളനത്തിൽ നേരിടേണ്ടി വന്നിരുന്നു. എന്നാൽ നെയ്മർക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം ശാരീരികമായും മാനസികമായും ഇപ്പോൾ നല്ല നിലയിലാണ് എന്നുമാണ് പിഎസ്ജി കോച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പിനിടെ അദ്ദേഹത്തിനേറ്റ പരിക്കിനെ കുറിച്ച് ഞങ്ങൾ ജാഗരൂകരായിരുന്നു. ആ പരിക്കിൽ നിന്ന് മുക്തി നേടി കൊണ്ട് അദ്ദേഹം ഒരു മികച്ച ഗോൾ നേടുന്നത് ഞങ്ങൾ കണ്ടു. പക്ഷേ നിർഭാഗ്യവശാൽ ബ്രസീൽ ആ മത്സരത്തിൽ പുറത്തായി. അതിനുശേഷം അദ്ദേഹം ബ്രസീലിൽ തന്റെ വീട്ടിൽ ചികിത്സ തുടർന്നിരുന്നു.അതായത് പൂർണ്ണമായും പരിക്ക് ഭേദമായിട്ടില്ലായിരുന്നു. പക്ഷേ പിന്നീട് നിരന്തരം വർക്കിലൂടെ അദ്ദേഹം എല്ലാം ശരിയാക്കി എടുത്തു.ഇവിടേക്ക് വന്ന ഉടനെ തന്നെ പരിശീലനം അദ്ദേഹം നടത്തി.നിലവിൽ അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല. പരിക്കേറ്റിരുന്ന ആംഗിളിനും ഇപ്പോൾ പ്രശ്നങ്ങളില്ല. മാനസികമായും അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല.അടുത്ത മത്സരം കളിക്കാൻ അദ്ദേഹം വളരെയധികം ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ സ്ട്രാസ്ബർഗാണ്. ഈ മത്സരത്തിൽ നെയ്മർ ജൂനിയർ കളിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *