ഞങ്ങൾ അർജന്റീനയാണ്, ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്, പപ്പു ഗോമസ് പറയുന്നു !
ഈ വരുന്ന ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ തങ്ങൾക്ക് വിജയിക്കാനാവുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് അർജന്റൈൻ താരം പപ്പു ഗോമസ്. ഇന്നലെ അർജന്റീനയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുന്ന വേളയിലാണ് ഗോമസ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.ഇക്വഡോറിനെതിരെയുള്ള മത്സരം കടുത്തതായിരിക്കുമെന്നും അവർ തങ്ങൾക്ക് അനുകൂലമായ ഒരു റിസൾട്ടിന് വേണ്ടി ശ്രമിക്കുമെന്നും എന്നാൽ തങ്ങൾ അർജന്റീനയാണെന്നും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ടെന്നുമാണ് പപ്പു ഗോമസ് പറഞ്ഞത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലാണ് അർജന്റീന ഇക്വഡോറിനെയും ബൊളീവിയയെയും നേരിടുന്നത്. ഒരിടവേളക്ക് ശേഷം വീണ്ടും അർജന്റീന ടീമിൽ ഇടം നേടാൻ പപ്പു ഗോമസിന് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ സിരി എയിൽ അറ്റലാന്റക്ക് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് ലയണൽ സ്കലോണിയെ താരത്തെ വീണ്ടും പരിഗണിക്കാൻ പ്രേരിപ്പിച്ചത്.
#SeleccionArgentina 🗣️ "Contra Ecuador va a ser un partido cerrado"
— TyC Sports (@TyCSports) October 6, 2020
♦️ Papu Gómez analizó al próximo rival de las Eliminatorias y se refirió a los entrenamientos con protocolo sanitario.https://t.co/V8kM8TCkuH
” ഇക്വഡോറിനെതിരെയുള്ള മത്സരം കടുത്തതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. തങ്ങൾക്ക് അനുകൂലമായ ഒരു മത്സരഫലം സൃഷ്ടിച്ചെടുക്കാനായിരിക്കും അവർ ശ്രമിക്കുക. പക്ഷെ ഞങ്ങൾ അർജന്റീനയാണ്. ഞങ്ങൾക്ക് എല്ലാം വിജയിക്കേണ്ടതുണ്ട്. ഞാൻ കുസ്ക്കോയിലെ സാൻ ലോറെൻസോയിൽ കളിച്ചിട്ടുണ്ട്. വളരെയധികം ഉയരത്തിലുള്ള വേദികളിൽ കളിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നത് എനിക്കറിയാം. കോവിഡ് പ്രതിസന്ധി കാരണമുള്ള സാഹചര്യങ്ങളിൽ യോഗ്യത മത്സരങ്ങൾ അല്പം വിചിത്രമായി തോന്നുന്നുണ്ട്. എല്ലാവരും യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നവരാണ്. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ട്. പക്ഷെ അപ്പോഴെല്ലാം പ്രോട്ടോകോൾ പാലിക്കുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷെ ഞങ്ങൾ പരമാവധി ശ്രദ്ധിക്കുന്നുണ്ട് ” ഗോമസ് പറഞ്ഞു. അർജന്റീനയുടെ രണ്ടാമത്തെ മത്സരം ബൊളീവിയക്കെതിരെയാണ്. അവരുടെ മൈതാനമായ ലാ പാസിൽ ആണ് കളി നടക്കുക. സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയർത്തിലുള്ള സ്റ്റേഡിയമാണ് ലാ പാസ്. അവിടെ കളിക്കൽ ബുദ്ധിമുട്ടാവുമെന്നാണ് ഗോമസ് അഭിപ്രായപ്പെട്ടത്.
#SelecciónMayor El arquero Juan Musso y el mediocampista Giovani Lo Celso serán baja para la doble fecha de octubre ante Ecuador y Bolivia.
— Selección Argentina 🇦🇷 (@Argentina) October 6, 2020
📝https://t.co/hafHeLg5wY pic.twitter.com/G7KGJ3MrhU