ക്രിസ്റ്റ്യാനോക്കൊപ്പം ബാഴ്സ നോട്ടമിട്ട സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാൻ അൽ നസ്സ്ർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ഏത് ക്ലബ്ബിന് വേണ്ടി കളിക്കും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ ഒരു കാര്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതോടുകൂടി റൊണാൾഡോ നിലവിൽ ഫ്രീ ഏജന്റാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ മാത്രമാണ് നിലവിൽ റൊണാൾഡോക്ക് വേണ്ടി രംഗത്തുള്ളത്.

വലിയ സാലറിയാണ് താരത്തിനു വേണ്ടി ഈ സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഓരോ സീസണിലും 200 മില്യൻ യൂറോ സാലറി ആയി കൊണ്ട് കൈപ്പറ്റാൻ റൊണാൾഡോക്ക് കഴിഞ്ഞേക്കും. പക്ഷേ റൊണാൾഡോ ഈ ഓഫർ സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല.യൂറോപ്പിൽ തന്നെ തുടരാൻ റൊണാൾഡോ ആഗ്രഹം പ്രകടിപ്പിക്കുന്നുമുണ്ട്.

അതേസമയം അൽ നസ്സ്ർ തങ്ങളുടെ ടീമിന്റെ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. റൊണാൾഡോയെ എത്തിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷ ഇവർക്കുണ്ട്. മാത്രമല്ല ചെൽസിയുടെ ഫ്രഞ്ച് സൂപ്പർതാരമായ എങ്കോളോ കാന്റെയെ കൂടി ഇവർ ലക്ഷ്യം വെക്കുന്നുണ്ട്. ഈ സീസണിന് ശേഷം കാന്റെ ഫ്രീ ഏജന്റാവും. താരത്തെ ഫ്രീയായി കൊണ്ട് എത്തിക്കാനാണ് ഇപ്പോൾ അൽ നസ്സ്ർ ഉദ്ദേശിക്കുന്നത്.

അതേസമയം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കും കാന്റെയെ ടീമിലേക്ക് എത്തിക്കാൻ താല്പര്യമുണ്ട് എന്നുള്ളത് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരുന്നു.ഏതായാലും കാന്റെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.വിൻസന്റ് അബൂബക്കർ, ഡേവിഡ് ഒസ്പിന,ലൂയിസ് ഗുസ്താവോ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ കളിക്കുന്ന ക്ലബ്ബ് കൂടിയാണ് അൽ നസ്ർ. നിലവിൽ കാന്റെ പരിക്ക് മൂലം പുറത്താണ്. തുടർച്ചയായി പരിക്കുകൾ കാരണം മത്സരങ്ങൾ നഷ്ടമാകുന്ന കാന്റെയെ ചെൽസി നിലനിർത്താൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *