ഇതാണ് ബ്രസീലിയൻ ടീമിന്റെ മുഖം: മാർക്കിഞ്ഞോസ് പറയുന്നു.

ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പെറുവിനെ അവരുടെ മൈതാനത്ത് ബ്രസീൽ പരാജയപ്പെടുത്തിയത്. ഡിഫൻഡർ മാർക്കിഞ്ഞോസിന്റെ ഗോളാണ് ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.നെയ്മറുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്.

ഏതായാലും ഈ മത്സരത്തിന് ശേഷം ചില കാര്യങ്ങൾ ഗോൾ സ്കോററായ മാർക്കിഞ്ഞോസ് സംസാരിച്ചിട്ടുണ്ട്. അതായത് മത്സരത്തിലെ ബ്രസീലിന്റെ അഗ്രസീവ്നെസ്സിനെയാണ് ഇദ്ദേഹം പ്രശംസിച്ചത്.ഇതാണ് ബ്രസീലിയൻ ടീമിന്റെ മുഖം എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞത്. മത്സരം ബുദ്ധിമുട്ടാവും എന്നത് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.മാർക്കിഞ്ഞോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ അഗ്രസീവായ ഒരു മത്സരമായിരുന്നു. ഈ അഗ്രസീവ്നെസാണ് ബ്രസീലിന്റെ മുഖം. പരിശീലകൻ ഇതേക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു. മാത്രമല്ല ഗോളുകൾ വഴങ്ങിയില്ല എന്നുള്ളതും നല്ല കാര്യമാണ്. മത്സരം ബുദ്ധിമുട്ടാവും എന്നുള്ളത് നേരത്തെ തന്നെ ഞങ്ങൾ പ്രതീക്ഷിച്ചതാണ്. എതിരാളികൾ എങ്ങനെ കളിച്ചു എന്ന് പരിഗണിച്ചു കൊണ്ടാവണം നമ്മൾ റിസൾട്ട് വിലയിരുത്തേണ്ടത്.വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള റിസൾട്ട് നാം ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അത് മത്സരത്തെ നിർവചിക്കുന്ന ഒന്നാണ് ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ഗോളടിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു.ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയിരുന്നുവെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെടുകയായിരുന്നു. സൂപ്പർ താരം ഗബ്രിയേൽ മാർട്ടിനല്ലി ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ഒന്നുകൂടി മൂർച്ച ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!