ഹൂപ്പറും മുറെയും ഒരുമിച്ചിറങ്ങുമോ? കിബു പറയുന്നു !
തങ്ങളുടെ പതിനൊന്നാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെ തറപറ്റിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സും ആരാധകരും. ഇന്നത്തെ മത്സരത്തിലും വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെയും കിബു വിക്കുനയുടെയും ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് ജോർദാൻ മുറെയായിരുന്നു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായത്. ഇന്ന് ബംഗാളിനെതിരെയുള്ള മത്സരത്തിലും മുറെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. കൂടാതെ ഹൂപ്പർ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസകരമാണ്. എന്നാൽ ഇരുവരും ഈസ്റ്റ് ബംഗാളിനെതിരെ ഒരുമിച്ച് ഇറങ്ങുമെന്ന കാര്യത്തിൽ കിബു വിക്കുന ഉറപ്പ് നൽകിയിട്ടില്ല. ഓരോ എതിരാളികൾക്കുമനുസരിച്ച് തന്ത്രങ്ങൾ മാറ്റേണ്ടി വരുമെന്നാണ് കിബു ഇതേകുറിച്ച് പറഞ്ഞത്.
Kibu Vicuna wants Kerala Blasters to keep scoring goals ⚽
— Goal India (@Goal_India) January 14, 2021
Read: https://t.co/adunH0ojW9#ISL #SCEBKBFC
” കഴിഞ്ഞ മത്സരത്തിൽ ഗാരി ഹൂപ്പറും ജോർദാൻ മുറെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു എന്നുള്ളത് യാഥാർഥ്യമായ കാര്യമാണ്. പക്ഷെ ഓരോ മത്സരങ്ങളും വ്യത്യസ്ഥമാണ്. ഓരോ എതിരാളികൾക്കും എതിരെ ഇറക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഫോർമേഷനെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, പല വിധ അറ്റാക്കിങ് തന്ത്രങ്ങൾ ഉപയോഗിച്ചിട്ടും ഏറ്റവും കൂടുതൽ അവസരങ്ങൾ ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ആ ബാലൻസ് തുടർന്ന് കൊണ്ട് പോവണമെങ്കിൽ, ഞങ്ങൾ കഠിനമായി പരിശീലനം ചെയ്യേണ്ടതുണ്ട് ” കിബു വിക്കുന പറഞ്ഞു.
We are working with Facundo Pereyra as usual. He is an important player for us. There is nothing else that matters to us now: @lakibuteka
— Khel Now (@KhelNow) January 14, 2021
Read more from the @KeralaBlasters boss!👇#HeroISL #ISL #IndianFootball #LetsFootball #SCEBKBFChttps://t.co/TzNrU0AiIL