ഹുവാന്റെ ഇറങ്ങുമോ? താരത്തെ കുറിച്ച് മനസ്സ് തുറന്ന് കിബു വിക്കുന !
വിജയം തുടരുക എന്ന ലക്ഷ്യത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും ബൂട്ടണിയുകയാണ്. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഏതായാലും അത്പോലെയൊരു ജയം ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് കിബു വിക്കുനയുടെ ശിഷ്യൻമാർ ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ കളത്തിലിറങ്ങുക. പോയിന്റ് ടേബിളിൽ ഒമ്പതാമതാണ് ഈസ്റ്റ് ബംഗാൾ എങ്കിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഏതായാലും ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം ഹുവാന്റെ ഇറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ.തങ്ങൾ എന്താണ് ചെയ്യാൻ പോവുന്നതെന്ന് മത്സരസമയത്ത് കാണാമെന്നാണ് വിക്കുന പറഞ്ഞത്. അതായത് താരത്തെ ഇറക്കുമെന്നോ ഇറക്കില്ല എന്നോ വിക്കുന ഉറപ്പ് നൽകിയിട്ടില്ല.
Kibu Vicuna wants Kerala Blasters to keep scoring goals ⚽
— Goal India (@Goal_India) January 14, 2021
Read: https://t.co/adunH0ojW9#ISL #SCEBKBFC
” ഞങ്ങളെ പല പൊസിഷനുകളിലും സഹായിക്കാൻ കെൽപ്പുള്ള താരമാണ് ഹുവാന്റെ. അദ്ദേഹം ഒരു മികച്ച ഡിഫൻസീവ് മിഡ്‌ഫീൽഡർ ആണ്. പക്ഷെ അദ്ദേഹത്തിന് മറ്റുള്ള പൊസിഷനുകളിലും മികച്ച രീതിയിൽ കളിക്കാൻ സാധിക്കും. സെൻട്രൽ മിഡ്‌ഫീൽഡറായും അദ്ദേഹം കളിക്കും. ഇത്തരം സാധ്യതകൾ മുന്നിലുള്ളത് ഞങ്ങൾക്ക് സന്തോഷം നൽകുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ മത്സരസമയത്ത് ഞങ്ങൾ എന്താണ് ചെയ്യുകയെന്ന് കാത്തിരുന്നു കാണാം ” ഇതാണ് കിബു വിക്കുന താരത്തെ കുറിച്ച് പറഞ്ഞത്. പരിക്കേറ്റ് പുറത്തായ സിഡോഞ്ചയുടെ പകരക്കാരനായാണ് ഹുവാന്റെ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.
We are working with Facundo Pereyra as usual. He is an important player for us. There is nothing else that matters to us now: @lakibuteka
— Khel Now (@KhelNow) January 14, 2021
Read more from the @KeralaBlasters boss!👇#HeroISL #ISL #IndianFootball #LetsFootball #SCEBKBFChttps://t.co/TzNrU0AiIL