സഹലിന്റെ കാര്യത്തിൽ ആശ്വാസം,ലൂണയുടെ കാര്യത്തിൽ ആശങ്ക : ഇവാൻ പറയുന്നത് ഇങ്ങനെ!

ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സുള്ളത്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30-ന് ഗോവയിൽ വെച്ചാണ് ഈ ഒരു പോരാട്ടം അരങ്ങേറുക.

ഈ മത്സരത്തിൽ സഹൽ കളിച്ചേക്കില്ല എന്നുള്ള റൂമറുകൾ നേരത്തെ വന്നിരുന്നു.എന്നാൽ സഹൽ പരിശീലനം ആരംഭിച്ചതായി പരിശീലകൻ ഇവാൻ അറിയിച്ചിട്ടുണ്ട്. ഒരല്പം മുൻപ് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവാൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇന്ന് രാവിലെ സഹൽ അബ്ദു സമദ് പരിശീലനം നടത്തിയിരുന്നു. വൈകുന്നേരത്തെ പരിശീലന സെഷനിൽ അദ്ദേഹം ടീമിനൊപ്പം ചേരും ” ഇതാണ് ഇവാൻ പറഞ്ഞത്.

എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ നായകനായ ലൂണയുടെ കാര്യത്തിൽ ആശങ്കയുണ്ട്. അദ്ദേഹം ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. അദ്ദേഹം ഫൈനൽ കളിക്കുമോ എന്നുള്ള കാര്യം ഇപ്പോഴും സംശയത്തിലാണ്.ഇതേ കുറിച്ച് ഇവാൻ പറഞ്ഞത് ഇങ്ങനെയാണ്..

“നാളെത്തെ മത്സരത്തിൽ ആര് ഞങ്ങളുടെ ക്യാപ്റ്റനാവുമെന്നുള്ളത് ഇപ്പോഴും ഞങ്ങൾക്ക് അറിയില്ല ” ഇതായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഏതായാലും ലൂണ കളിക്കുന്നില്ലങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *