വമ്പ് കാട്ടാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു,ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇതാ!

2022/23 സീസണിലെ ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് മുഴങ്ങുകയാണ്. പതിവുപോലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നുണ്ട്. ഈസ്റ്റ് ബംഗാളിനെയാണ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ഒരു ഇടവേളക്കുശേഷം കൊച്ചിയിൽ വീണ്ടും ഐഎസ്എൽ ആവേശം വരുന്നു എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ മത്സരം ആരംഭിക്കുക.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്സ് ഇത്തവണ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നുള്ളത് തന്നെയായിരിക്കും ലക്ഷ്യം വെക്കുന്നത്.യാതൊരുവിധ സമ്മർദ്ദവും തങ്ങൾക്കില്ല എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ച് പറഞ്ഞുകഴിഞ്ഞു.ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിനുള്ള സാധ്യത ഇലവൻ IFTWC നൽകിയിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആയി കൊണ്ട് ഗിൽ തന്നെയായിരിക്കും ഇടം നേടുക. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം താരം തുടരുമെന്നാണ് പ്രതീക്ഷ.വിങ് ബാക്കുമാരായി കൊണ്ട് ഹർമൻ ജോത് കബ്രയും ജെസൽ കാർനെയ്റോയും ഇടം കണ്ടെത്തിയേക്കും.സെന്റർ ബാക്ക് പൊസിഷൻ ഹോർമിപാം റൂയ്വയും മാർക്കോ ലസ്കോവിച്ചും ഇടം നേടിയേക്കും.

മിഡ്‌ഫീഡ്ൽഡിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പ്യൂട്ടിയ സ്ഥാനം പിടിച്ചേക്കും. അദ്ദേഹത്തോടൊപ്പം ഇവാൻ കലിയൂഷ്‌നി ഉണ്ടാവും. ഇനി മുന്നേറ്റ നിരയിൽ ഇരുവശങ്ങളിലുമായി സഹൽ അബ്ദുൽ സമദും അഡ്രിയാൻ ലൂണയും ഉണ്ടായിരിക്കും. അറ്റാക്കിങ് മിഡ്ഫീൽഡർമാർ എന്ന രൂപേണയായിരിക്കും ഇവർ കളിക്കുക. സ്ട്രൈക്കർ പൊസിഷനിൽ ദിമിത്രിയോസ്,രാഹുൽ കെപി എന്നിവരും അണിനിരക്കും.ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ.

ഏതായാലും ഇന്നത്തെ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ചു തുടങ്ങാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം ലഭിക്കും.അതിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *