ലൂണയാണ് താരം, ഒഡീഷയെ തകർത്തു വിട്ട് കേരളത്തിന്റെ കൊലകൊമ്പൻമാർ!
ഈ ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഒഡീഷയെയാണ് കേരളത്തിന്റെ കൊലകൊമ്പൻമാർ തകർത്തു വിട്ടത്.അൽവാരോ വാസ്ക്കെസും പ്രശാന്തും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.അവസാന നിമിഷം നിഖിൽ രാജാണ് ഒഡീഷയുടെ ആശ്വാസഗോൾ സ്വന്തമാക്കിയത്.ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു വന്ന ഒഡീഷക്ക് ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിത തിരിച്ചടി ഏല്പിക്കുകയായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടിയ രണ്ട് ഗോളിന്റെയും പിറകിൽ അഡ്രിയാൻ ലൂണയായിരുന്നു.
WHAT. A. NIGHT! 🤩
— K e r a l a B l a s t e r s F C (@KeralaBlasters) December 5, 2021
What. A. Performance! 🟡#KBFCOFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/IKpJAyJ1d0
വാസ്ക്കസ്, ലൂണ എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ. ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ 62-ആം മിനുട്ടിലാണ് വാസ്കസിന്റെ ഗോൾ വന്നത്.കൌണ്ടർ അറ്റാക്കിനൊടുവിൽ ലൂണയുടെ പാസിൽ നിന്നാണ് വാസ്ക്കസ് ഗോൾ നേടിയത്. പിന്നീട് പ്രശാന്തിന്റെ ഊഴമായിരുന്നു. ലൂണയുടെ പാസിൽ നിന്ന് തന്നെയാണ് പ്രശാന്ത് ഫിനിഷ് ചെയ്തത്. ഒടുവിൽ നിഖിൽ ഒഡീഷയുടെ ആശ്വാസ ഗോൾ നേടുകയായിരുന്നു.നിലവിൽ 5 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.