യെല്ലോ ലഭിച്ചാൽ സെമി നഷ്ടമാവുന്ന സൂപ്പർ താരങ്ങളെ പുറത്തിരുത്തുമോ? വുകോമനോവിച്ച് പറയുന്നു!

ഐഎസ്എല്ലിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എഫ്സി ഗോവയാണ്.നാളെ രാത്രി ഇന്ത്യൻ സമയം7:30-നാണ് ഈ മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചെടുത്തോളം നിർണായകമായ ഒരു മത്സരമാണിത്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ സെമിഫൈനൽ ഉറപ്പിച്ചിട്ടില്ല. എന്നാൽ നാളത്തെ മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ ഉറപ്പാക്കാം.

എന്നാൽ നാളത്തെ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ മൂന്ന് സൂപ്പർതാരങ്ങൾക്ക് തൊട്ടടുത്ത മത്സരം നഷ്ടമാകും.പൂട്ടിയ,വാസ്ക്കസ്,ഡയസ് എന്നിവരാണ് ഈ താരങ്ങൾ. അതായത് ഈ താരങ്ങളിൽ ആർക്കെങ്കിലും നാളെ യെല്ലോ കാർഡ് ലഭിച്ചാൽ, ബ്ലാസ്റ്റേഴ്സ് സെമിയിൽ പ്രവേശിക്കുകയാണെങ്കിൽ ആ മത്സരം താരങ്ങൾക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ ഈ താരങ്ങളെ യെല്ലോ ലഭിക്കാതിരിക്കാൻ നാളത്തെ മത്സരത്തിൽ പുറത്തെടുത്തിരുത്തുമോ എന്ന ഒരു ചോദ്യം ബ്ലാസ്റ്റേഴ്സ് പരിശീലനം ചോദിക്കപെട്ടിരുന്നു. പുറത്തിരുത്തില്ല എന്നാണ് ഇവാൻ ഇതിന് മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സസ്പെൻഷനിന്റെ തൊട്ടരികിലുള്ള താരങ്ങളെ പുറത്തിരുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അവർ ഉത്തരവാദിത്വബോധമുള്ള താരങ്ങളാണ്. ഇനി അവർക്ക് യെല്ലോ കാർഡ് ലഭിച്ചാൽ അടുത്ത മത്സരം അവർ പുറത്തിരിക്കേണ്ടി വരും. ഇത് ഫുട്ബോളിൽ സ്വാഭാവികമാണ്.നമ്മുക്ക് മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം ” ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്.

ഈ താരങ്ങൾ ആരെങ്കിലും യെല്ലോ കാർഡ് കണ്ടാൽ അത് ബ്ലാസ്റ്റേഴ്സിന് പിന്നീട് തിരിച്ചടിയാകുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *