ബ്ലാസ്റ്റേഴ്‌സ് തയ്യാർ,താൻ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് നിഷു കുമാർ !
കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച്ചവെച്ച നിഷു ഇപ്രാവശ്യം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. ഈ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മികച്ച താരങ്ങളിൽ ഒരാളാണ് നിഷു കുമാർ. പ്രതിരോധനിരയിൽ ഇരുവിങ്ങുകളിലും കളിക്കാൻ സാധിക്കുന്ന നിഷു കുമാറിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് തുണയാവുമെന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്. നാളെ നടക്കുന്ന എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ താരം ബ്ലാസ്റ്റേഴ്‌സ് മഞ്ഞജേഴ്സിയിൽ അരങ്ങേരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം ക്ലബ്ബിനായി തന്റെ പരമാവധി പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ പ്രതീക്ഷകളെ കുറിച്ച് പങ്കുവെച്ചത്.
.@nishukumar22 can't wait to get on the pitch! 😎https://t.co/Md8mVHVCAa#HeroISL #IndianFootball #YennumYellow
— Goal India (@Goal_India) November 19, 2020
” പ്രീ സീസൺ വ്യത്യസ്ഥമായതും ബുദ്ധിമുട്ടേറിയതുമായിരുന്നു. കാരണം പുറത്തേക്ക് പോയി കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. തീർച്ചയായും അത് സുരക്ഷക്ക് വേണ്ടിയാണ് എന്നറിയാം. ഞങ്ങൾ സൗഹൃദമത്സരങ്ങൾ കളിച്ചു. പക്ഷെ വേണ്ട വിധത്തിലുള്ള പ്രീ സീസൺ മത്സരങ്ങൾ ഞങ്ങൾക്ക് ലഭിച്ചില്ല. ഒരല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും നിർദേശങ്ങൾ ഞങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. കുറച്ചു കൂടെ മത്സരങ്ങൾ കളിച്ചാൽ മാത്രമേ താരങ്ങൾ തമ്മിൽ കൂടുതൽ ഒത്തിണക്കം ലഭിക്കുകയൊള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. പരിശീലകൻ കിബു വിക്കുന ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവശ്രദ്ദാലുവാണ്. ഒരിക്കലും അദ്ദേഹം ഞങ്ങളിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അഞ്ച് പകരക്കാരെ ഇറക്കാൻ സാധിക്കും എന്നുള്ളത് ടീമിന് ഗുണകരമായ കാര്യമാണ്. ഞങ്ങൾ ഈ സീസണിന് തയ്യാറായി കഴിഞ്ഞു. നല്ലൊരു സ്‌ക്വാഡ് ഞങ്ങളുടെ പക്കലുണ്ട്. പരിചയസമ്പന്നതയുള്ള വിദേശതാരങ്ങളും യുവതാരങ്ങളും ടീമിലുണ്ട്. പരിശീലകൻ വിക്കുനക്ക് ഐ ലീഗിലെ പരിചയമുണ്ട്. ഞാനുൾപ്പെടുന്ന താരങ്ങൾ മികച്ച പ്രകടനം നടത്താൻ വേണ്ടി കഠിനാദ്ധ്യാനം ചെയ്യുന്നുണ്ട്. തീർച്ചയായും ഞാൻ എന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം നടത്തും ” നിഷു കുമാർ പറഞ്ഞു.
As we get ready to start our #HeroISL campaign in two days, the entire team will miss you in the stands. All we need is your support as always. #YennumYellow #2daystogo @IndSuperLeague @KeralaBlasters @kbfc_manjappada pic.twitter.com/Rw8VH7Ok5i
— Nishu Kumar (@nishukumar22) November 18, 2020