ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അഞ്ച് താരങ്ങൾ ഇവർ!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകപിന്തുണയുള്ള ക്ലബുകളിൽ മുൻപന്തിയിൽ ഉള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. പക്ഷേ ഈ അടുത്ത സീസണുകളിൽ ഒന്നും തന്നെ ആരാധകരോട് നീതി പുലർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ ആരാധകർ ബ്ലാസ്റ്റേഴ്സിനെ ഇപ്പോഴും നെഞ്ചിലേറ്റുന്നുണ്ട്. ഒട്ടേറെ സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. ബെർബറ്റൊവ്,വെസ് ബ്രൗൺ,ഡേവിഡ് ജെയിംസ് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞിട്ടുള്ളവരാണ്. ഇക്കാലയളവിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് ഖേൽ നൗ.ഈ അഞ്ച് താരങ്ങളെ താഴെ നൽകുന്നു.
5- സന്ദേശ് ജിങ്കൻ
2014 മുതൽ ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായിരുന്ന താരം. കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് വിട്ട് കൊൽക്കത്തയിലേക്ക് ചേക്കേറി. ആരാധകരുടെ പ്രിയപ്പെട്ട താരം ആറു വർഷം ടീമിനൊപ്പമുണ്ടായിരുന്നു.76 മത്സരങ്ങൾ ടീമിന് വേണ്ടി കളിച്ച താരം നാല് അസിസ്റ്റുകൾ നേടി.എമെർജിങ് പ്ലയെർ പുരസ്കാരവും നേടിയിട്ടുണ്ട്.
4- സഹൽ അബ്ദു സമദ്
2017-ൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ മലയാളി താരം.2019-20 സീസണിൽ മികച്ച പ്രകടനം.കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സിലെ സാന്നിധ്യം.ആകെ 51 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും 5 അസിസ്റ്റും നേടിയിട്ടുണ്ട്.
Over the years, several @KeralaBlasters players have made their way into the hearts of fans.
— Khel Now (@KhelNow) May 10, 2021
Today, Khel Now takes a look at the top five all-time fan-favourites at the club. Read. 👇#IndianFootball #ISL #KBFC #YennumYellowhttps://t.co/mAOC6mCj0y
3- സെഡ്രിക്ക് ഹെങ്ബെർട്ട്
ബ്ലാസ്റ്റേഴ്സിന്റെ മികച്ച ഡിഫൻഡർമാരിൽ ഒരാൾ.2014,2016 സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞു.30 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്.താരം ക്ലബ് വിട്ടിട്ട് അഞ്ച് വർഷമായെങ്കിലും ആരാധകരുടെ ഹൃദയത്തിൽ താരത്തിന് വലിയ സ്ഥാനമാണ്.
2- ജോസു പ്രീറ്റോ കുര്യാസ്
2015,2016 സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരം. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജോസു.ലാ മാസിയ പ്രോഡക്റ്റ് ആയ താരം നോർത്ത് ഈസ്റ്റിനെതിരെ നേടിയ ഗോൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.25 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും 6 അസിസ്റ്റും നേടിയിട്ടുണ്ട്.
1- ഇയാൻ ഹ്യൂം
37-കാരനായ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും ഇഷ്ടപ്പെടുന്ന താരം.2014,2017 സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു.25 മത്സരങ്ങളിൽ നിന്ന് 9 ഗോളും രണ്ട് അസിസ്റ്റും നേടി. താരത്തിന്റെ പ്രകടനങ്ങൾ ഓരോന്നും ആരാധകർ ഓർത്തു വെക്കുന്ന ഒന്നാണ്.