ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ സ്ട്രൈക്കറെ ജംഷഡ്പൂർ റാഞ്ചി?

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജോർദാൻ മുറെയെ ജംഷഡ്പൂർ എഫ്സി റാഞ്ചിയതായി റിപ്പോർട്ടുകൾ. ഖേൽ നൗവാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നു. രണ്ട് വർഷത്തെ കരാറിൽ ജംഷഡ്പൂർ എഫ്സിയുമായി മുറെ ഒപ്പ്‌ വെച്ചു എന്നാണ് ഖേൽ നൗ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം 2022/23 സീസൺ വരെ താരം ജെഎഫ്സിയിൽ തുടരും.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്സിയണിഞ്ഞ താരമാണ് മുറെ.

കഴിഞ്ഞ തവണ തന്നെയാണ് താരം ആദ്യമായി ഐഎസ്എല്ലിൽ എത്തുന്നതും.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 19 മത്സരങ്ങൾ കളിച്ച താരം ഏഴ് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.ഒരു സീസണിൽ ഏഴ് ഗോൾ രണ്ടാമത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമാവാനും മുറെക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയൻ ലീഗിൽ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഇരുപത്തിയഞ്ചുകാരനെ ടീമിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *