ബ്ലാസ്റ്റേഴ്സ് നിരയിൽ ആരിറങ്ങും? സാധ്യത ഇലവൻ ഇതാ!
ഐഎസ്എല്ലിന്റെ രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലേക്ക് ഇറങ്ങുകയാണ്. ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-ന് ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ആ വിജയത്തിന്റെ ആത്മവിശ്വാസം ഇന്ന് ബ്ലാസ്റ്റേഴ്സിന് ഉണ്ടാവും.പക്ഷെ കരുത്തരായ എതിരാളികളെ ബ്ലാസ്റ്റേഴ്സിന് തള്ളിക്കളയാനുമാവില്ല. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമായിരിക്കും ഇന്ന് നടക്കുക.
90 minutes away from a shot at the trophy. 🏆
— K e r a l a B l a s t e r s F C (@KeralaBlasters) March 15, 2022
𝕀𝕋'𝕊 𝕄𝔸𝕋ℂℍ𝔻𝔸𝕐! ✊🏼🟡#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും വലിയ മാറ്റങ്ങളൊന്നും തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ നടത്താൻ സാധ്യതയില്ല.ആയുഷ് അധികാരിക്ക് പകരം ജീക്സൺ സിംഗ് വരാനുള്ള ഒരു സാധ്യത മാത്രമാണ് ഇവിടെയുള്ളത്.ബാക്കിയെല്ലാവരും കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നവർ തന്നെയായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Prabhsukhan Singh Gill (GK), Harmanjot Singh Khabra, Hormipam Ruivah, Marko Leskovic, Sanjeev Stalin, Puitea, Jeakson Singh, Sahal Abdul Samad, Adrian Luna, Alvaro Vazquez, Jorge Pereyra Diaz.
ജംഷെഡ്പൂരിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Rehenesh TP (GK), PC Dinpuia, Peter Hartley, Eli Sabia, Ricky Lallawmawma, Pronay Halder, Jitendra Singh, Mobashir Rahman, Ritwik Das, Greg Stewart, Daniel Chima.