ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാൻ ഇനി നിഷുകുമാറും !
ആരാധകരുടെ പ്രതീക്ഷകൾ ബ്ലാസ്റ്റേഴ്‌സ് തെറ്റിച്ചില്ല. ബിഎഫ്സി സൂപ്പർ താരം നിഷു കുമാർ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായമണിയും. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് താരത്തെ ക്ലബിൽ എത്തിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തങ്ങളുടെ സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു താരത്തെ ടീമിൽ എത്തിച്ച വിവരം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അറിയിച്ചത്.2018/19 ഐഎസ്എൽ കിരീടം നേടിയ ബിഎഫ്സിയുടെ നിർണായകതാരമായിരുന്നു നിഷു കുമാർ. ഇന്ത്യക്ക് വേണ്ടി ഒരു മത്സരം കളിക്കാനും അതിൽ തന്നെ ഗോൾ നേടാനും ഭാഗ്യം ലഭിച്ച താരമാണ് നിഷുകുമാർ.
You've been waiting, he’s finally here! 🤩
— K e r a l a B l a s t e r s F C (@KeralaBlasters) July 22, 2020
Welcome to the KBFC family, @nishukumar22 💛#NammudeSwantham #YennumYellow pic.twitter.com/3IEqGuGcib
ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ ഉദയം ചെയ്ത താരം പിന്നീട് എലൈറ്റ് അക്കാദമിയിലൂടെ വളരുകയായിരുന്നു. പിന്നീട് 2015-ൽ ബിഎഫ്സി ഇദ്ദേഹത്തെ റാഞ്ചുകയായിരുന്നു. അഞ്ച് വർഷം ബിഎഫ്സിയിൽ ചിലവഴിച്ച താരം എഴുപതിലധികം മത്സരത്തിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ സന്തോഷം താരം പങ്കുവെക്കുകയും ചെയ്തു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയതുടിപ്പായ ക്ലബിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ടെന്നും കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
We all have been waiting for this one. YELLOW is definitely the colour for you, Nishu! Can’t wait to see those left footed screamers! Welcome to the family, Nishu Kumar.#Manjappada #KBFC #NammudeSwantham pic.twitter.com/cqazQhmTlo
— Manjappada (@kbfc_manjappada) July 22, 2020