ഫൈനലിൽ മുൻതൂക്കം ആർക്ക്? ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഏറ്റുമുട്ടിയ മുൻകാല കണക്കുകൾ അറിയാം!

ഇന്ന് നടക്കുന്ന ഐഎസ്എല്ലിന്റെ കലാശപ്പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സുള്ളത്.ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7:30-ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.

ആദ്യമായാണ് ഹൈദരാബാദ് എഫ്സി ഫൈനൽ കളിക്കുന്നത്.അതേസമയം ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണ്. കഴിഞ്ഞ രണ്ട് തവണയും നഷ്ടമായ കിരീടം ഇത്തവണ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്.

38 പോയിന്റ് നേടിക്കൊണ്ട് ടേബിളിലെ രണ്ടാം സ്ഥാനക്കാരായാണ് ഹൈദരാബാദ് സെമിയിൽ പ്രവേശിച്ചത്.അതേസമയം 34 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനക്കാരായി കൊണ്ടാണ് സെമിയിലെത്തിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്.

അതേസമയം ATK മോഹൻ ബഗാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഹൈദരാബാദ് എഫ്സി ഫൈനലിലെത്തിയത്.

ഇതുവരെ ISL ചരിത്രത്തിൽ 6 തവണയാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ മൂന്നു തവണ കേരളബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങൾ ഹൈദരാബാദും വിജയിച്ചു.ഈ സീസണിൽ ഏറ്റുമുട്ടിയ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ ഒരു മത്സരം ഹൈദരാബാദ് സ്വന്തമാക്കി. ചുരുക്കത്തിൽ മുൻകാല കണക്കുകളിൽ ഇരുടീമുകളും തുല്യ ശക്തികളാണ് എന്നാണ് തെളിയുന്നത്.

അവസാനമായി ഏറ്റുമുട്ടിയ സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ ഹൈദരാബാദ് സാധിച്ചിരുന്നു.എന്നാൽ ഹൈദരാബാദ് അവസാനമായി കളിച്ച മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ATK യോട് പരാജയപ്പെട്ടിരുന്നു. ചുരുക്കത്തിൽ ഇരുടീമുകൾക്കും കടലാസിൽ കണക്കുകൾ ഒന്നും തന്നെ അവകാശപ്പെടാനില്ല. കളത്തിലെ പ്രകടനം തന്നെയാണ് ഏറ്റവും നിർണായകം.

Leave a Reply

Your email address will not be published. Required fields are marked *