പ്രായത്തിലല്ല കാര്യം, യുവതാരങ്ങൾക്ക്‌ വിലപ്പെട്ട ഉപദേശവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ !

ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ കിബു വിക്കുനയും. ഐ ലീഗിൽ താൻ പരിശീലിപ്പിച്ച് ചാമ്പ്യൻമാരാക്കിയ മോഹൻ ബഗാൻ ചേർന്നു പ്രവർത്തിക്കുന്ന എടികെ മോഹൻ ബഗാനെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ നേരിടേണ്ടത്. ജയം മാത്രം ലക്ഷ്യമിട്ടു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് കടന്നു വരുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും മോശം പ്രകടനം കാഴ്ച്ചവെച്ചിരുന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അതിൽ നിന്നും മോക്ഷം നേടണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് കളത്തിലേക്കിറങ്ങുക. അതേസമയം തന്റെ യുവതാരങ്ങൾക്ക്‌ മത്സരത്തിന് മുന്നോടിയായി വിലപ്പെട്ട ഉപദേശങ്ങൾ നൽകിയിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. താൻ താരങ്ങളുടെ പ്രായം കണക്കാക്കുന്നില്ലെന്നും അതിനാൽ തന്നെ ലഭിക്കുന്ന അവസരങ്ങൾ യുവതാരങ്ങൾ മുതലെടുക്കണമെന്നുമാണ് കിബു വിക്കുന ആവിശ്യപ്പെട്ടത്. നാല്പത്തിയെട്ടുകാരനായ ഇദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

” കളിക്കാൻ ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ താരങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഞങ്ങൾക്ക്‌ ഒരുപാട് നല്ല യുവതാരങ്ങളുണ്ട്, അത്പോലെ തന്നെ നല്ല പരിചയസമ്പത്തുള്ള ഒരുപാട് താരങ്ങളുമുണ്ട്. ഞങ്ങൾ ഒരു ബാലൻസിങ്ങിനാണ് ശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചെടുത്തോളം പ്രായം ഒരു പ്രശ്നമല്ല. അത്കൊണ്ട് തന്നെ യുവതാരങ്ങൾ അവരുടെ കഴിവ് മനസ്സിലാക്കി കൊണ്ട് കളിക്കണം. അവർ ഓരോ ദിവസവും വളരുകയും പുരോഗതി കൈവരിക്കുകയും വേണം. ഏറ്റവും വലിയ ലക്ഷ്യം എന്നുള്ളത് ഇന്നലത്തെക്കാൾ ഇന്ന് കൂടുതൽ മെച്ചപ്പെടുക എന്നുള്ളതാണ് ” കിബു വിക്കുന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *