പരാജയമറിയാത്ത ഹൈദരാബാദിനെയും തോൽപ്പിച്ചു,ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ് തുടരുന്നു.

ഒരല്പം മുമ്പ് നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.ദിമിത്രിയോസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.

ഈ സീസണിൽ ഒരൊറ്റ പരാജയം പോലും അറിയാത്ത ടീമാണ് ഹൈദരാബാദ്. അവരെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായ മൂന്നാം വിജയമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.

മത്സരത്തിന്റെ 18ആം മിനിട്ടിലാണ് ഗോൾകീപ്പർ തടഞ്ഞിട്ട ബോൾ റീബൗണ്ടായി ലഭിച്ച ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്. ഈ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദ് ഗോളിന് വേണ്ടി ശ്രമിച്ചുവെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിന്റെ പ്രകടനം പലപ്പോഴും രക്ഷക്കെത്തുകയായിരുന്നു.

തോൽവി വഴങ്ങിയെങ്കിലും ഹൈദരാബാദ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. അതേസമയം 12 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!