നിഷു കുമാറും രാഹുലും കളിക്കുമോ? വിശദീകരിച്ച് കിബു വിക്കുന !
ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കിൽ വിജയം രുചിച്ചു കൊണ്ടാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ ജയം മാത്രം ലക്ഷ്യമിട്ടായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്കിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം നിഷു കുമാറിനെ ഇറക്കാതെ പ്രശാന്തിനെയായിരുന്നു വിക്കുന ഇറക്കിയിരുന്നത്. നിഷു കുമാർ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാലാണ് താരത്തെ കളിപ്പിക്കാതിരുന്നത് എന്നായിരുന്നു വിക്കുനയുടെ വിശദീകരണം. ഇന്നത്തെ മത്സരത്തിലും നിഷു കുമാർ കളിക്കുമെന്ന് പരിശീലകൻ ഉറപ്പ് നൽകിയിട്ടില്ല. എന്നാൽ താരത്തെ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്ന് വിക്കുന അറിയിച്ചിട്ടുണ്ട്. രാഹുലും നിഷു കുമാറും നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ കളിപ്പിക്കുകയൊള്ളൂ എന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
He (@sahal_samad) is an important player. We have to create a good environment for him. I think he did some good things, he had two chances, he was close: @lakibuteka
— Khel Now (@KhelNow) November 25, 2020
Read more from the @KeralaBlasters boss! #HeroISL #IndianFootball #KBFCNEU #ISL https://t.co/ugMmcFNQGm
” നിഷു കുമാറും രാഹുലും ക്ലബ്ബിനെ സംബന്ധിച്ചെടുത്തോളം വളരെയധികം പ്രധാനപ്പെട്ട താരങ്ങളാണ്. ഇരുവരും ടീമിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും. പക്ഷെ അവർ നൂറ് ശതമാനം ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ ടീമിൽ ഉൾപ്പെടുത്തുകയൊള്ളൂ. നിഷു ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലേറെ അദ്ദേഹം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും ” കിബു വിക്കുന പറഞ്ഞു. നിഷു കുമാർ കളിക്കാൻ സാധ്യതയുണ്ടെങ്കിലും രാഹുൽ കളിക്കാൻ സാധ്യത കുറവാണ്.
In their second game of the season, @KeralaBlasters take on @NorthEastUtd in search of first three points!💯
— Khel Now (@KhelNow) November 25, 2020
Read full preview!👇 #HeroISL #IndianFootball #KBFCNEU #LetsFootball #ISL https://t.co/scURmEnE1Z