നിഷു കുമാറിനെ ഇറക്കാത്തതെന്തുകൊണ്ടെന്ന് വ്യക്തമായി കിബു വിക്കുന !

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനോട്‌ തോൽവി രുചിച്ചത്. രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഗോളാണ് എടികെക്ക്‌ വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടികൊടുത്തത്. എന്നാൽ ഇന്നലത്തെ ആദ്യ ഇലവൻ പുറത്ത് വിട്ടപ്പോൾ ആരാധകർക്ക്‌ നിരാശ പകരുന്ന കാര്യം ഫുൾ ബാക്ക് ആയി നിഷു കുമാർ ഇല്ല എന്നുള്ളതായിരുന്നു. താരത്തിന് പകരം മലയാളി താരം പ്രശാന്ത് ആയിരുന്നു പ്രതിരോധനിരയിൽ ഉണ്ടായിരുന്നത്. പ്രശാന്തിന്റെ ഭാഗത്തു നിന്നും ഭേദപ്പെട്ട പ്രകടനമാണ് ഉണ്ടായതെങ്കിലും പരിശീലകൻ കിബു വിക്കുന അതിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം നൂറ് ശതമാനം ഫിറ്റ്‌നസ് വീണ്ടുടുത്തു കൊണ്ട് മത്സരത്തിന് സജ്ജമല്ലാത്തതിനാലാണ് നിഷു കുമാറിനെ പുറത്തിരുത്തിയതെന്ന് പരിശീലകൻ വ്യക്തമാക്കി. ഈ സീസണിലായിരുന്നു നിഷു കുമാർ ബെംഗളൂരു എഫ്സി വിട്ട് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

” പതിനൊന്നു പേരുമായാണ് ഞങ്ങൾ കളിച്ചത്, അതിൽ പ്രശാന്തുമുണ്ടായിരുന്നു. അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്. റൈറ്റ് ബാക്ക് പൊസിഷനിലാണ് അദ്ദേഹത്തെ കളിപ്പിച്ചത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം നിഷു കുമാർ പ്രധാനപ്പെട്ട താരമാണ്. പക്ഷെ പ്രീ സീസണിൽ അദ്ദേഹത്തിന് ചില പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം നൂറ് ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ” കിബു വിക്കുന പറഞ്ഞു.ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *