തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലും പരാജയം രുചിച്ച് ബ്ലാസ്റ്റേഴ്സ്!
ഒരല്പം മുമ്പ് നടന്ന ISL മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ വിജയം നേടിയതിനു ശേഷം തുടർച്ചയായ മൂന്നാം മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങുന്നത്.
മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബ് സിങാണ് മുംബൈക്ക് ലീഡ് നേടിക്കൊടുത്തത്.കോർണർ കിക്കിനൊടുവിൽ ബോക്സിനകത്ത് ലഭിച്ച പന്ത് മെഹ്താബ് വലയിൽ എത്തിക്കുകയായിരുന്നു. 10 മിനിറ്റുകൾക്ക് ശേഷം മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരീര ഡയസും അനായാസം ഗോൾ നേടി.ഈ ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്.
Full-Time in #Kochi and it ends 2️⃣- 0️⃣ in favour of @MumbaiCityFC 🔵🔥#KBFCMCFC #HeroISL #LetsFootball #KeralaBlasters #MumbaiCityFC pic.twitter.com/lN98eOe0Fl
— Indian Super League (@IndSuperLeague) October 28, 2022
നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം മുംബൈ സിറ്റി എഫ്സി രണ്ടാം സ്ഥാനത്താണ്.9 പോയിന്റ് ഉള്ള ഒഡീഷ എഫ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്.