ടാക്ടിക്സ് മാറ്റില്ല,അറ്റാക്കിങ് ഫുട്ബോൾ തന്നെ തുടരും : വുകുമനോവിച്ച്
ഐഎസ്എല്ലിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നുണ്ട്. ഒഡീഷ്യ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ ഒരു വമ്പൻ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അറ്റാക്കിങ്ങിന് കൂടുതൽ മുൻതൂക്കം നൽകിയപ്പോൾ വരുത്തിവെച്ച പ്രതിരോധ പിഴവുകളായിരുന്നു ബ്ലാസ്റ്റേഴ്സിന് വിനയായിരുന്നത്.എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവി കാരണം കളിശൈലി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇവാൻ വുകുമനോവിച്ച് അറിയിച്ചിട്ടുണ്ട്.ഇന്ന് നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
അടുത്ത പോരാട്ടം കലിംഗയിൽ ⚔️⚽
— Kerala Blasters FC (@KeralaBlasters) October 21, 2022
Our first away fixture of the season is up next 🙌🏻#OFCKBFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/NEPG82Byzt
” ഈ കളിശൈലി മാറ്റാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. അറ്റാക്കിങ്ങിന് തന്നെയായിരിക്കും അടുത്ത മത്സരത്തിലും മുൻതൂക്കം നൽകുക.ഞങ്ങളുടെ താരങ്ങൾ അറ്റാക്കിങ് ഫുട്ബോൾ വളരെയധികം ആസ്വദിക്കുന്നുണ്ട്.അങ്ങനെയാണ് എനിക്ക് കാണാൻ സാധിക്കുന്നത്.അതുകൊണ്ട് അത് മാറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവരുടെ കംഫർട്ട് സോണിൽ നിന്നും പുറത്തുവന്ന് സ്വയം മെച്ചപ്പെടാൻ അവർ സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട് ” ഇവാൻ പറഞ്ഞു.
ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ അത് ആവർത്തിക്കാൻ സാധിച്ചിരുന്നില്ല.ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ അത് ആത്മവിശ്വാസം തിരികെ പിടിക്കാൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചേക്കും.