ജംഷഡ്പൂരിനെയും വീഴ്ത്തി, കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയിട്ടുണ്ട്.എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ലൂണ നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിരിക്കുന്നത്.
മത്സരത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയതെങ്കിലും ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയായിരുന്നു. തുടർന്ന് 75ആം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടിയത്.ദിമിത്രിയോസിന്റെ അസിസ്റ്റിൽ നിന്നാണ് ലൂണയുടെ ഗോൾ പിറന്നത്.
A touch of magic from Luna secures all 3⃣ points for the Men in Yellow 🙌💛#KBFCJFC #KBFC #KeralaBlasters pic.twitter.com/8PBbgdVCLW
— Kerala Blasters FC (@KeralaBlasters) October 1, 2023
ലൂണ തന്നെ തുടങ്ങി വെച്ച മുന്നേറ്റം അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു.ഈ ഗോളിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.